Kerala News

ഇന്ന് സംസ്ഥാന വ്യാപകമായി കടയടച്ചിടും വിടവാങ്ങിയത് വ്യാപാരികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ നേതാവ്

Keralanewz.com

അന്തരിച്ച വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി കടയടച്ചിടും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടയടപ്പിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ടി.നസറുദ്ദീന്റെ അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ദേഹാശ്വാസ്ത്യം അനുഭവപ്പെട്ടിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണപ്പെടുകയുമായിരുന്നു.

1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്. കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യാപാരി നേതാവായിരുന്നു. കേരളത്തില്‍ വ്യാപാരികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.ടി.നസറുദ്ദീന്‍ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തനാക്കിയ വ്യക്തിയാണ് ടി. നസറുദ്ദീനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. വ്യാപാരി സമൂഹത്തിന് ദിശാബോധം നല്‍കിയ നേതാവായിരുന്നു നസിറുദ്ദീനെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. നസറൂദ്ദിന്റെ അനുമരണത്തില്‍ മന്ത്രിമാരടക്കം നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

ടി നസറുദ്ദീന്‍റെ മരണത്തിലൂടെ നഷ്ടമാകുന്നത് വ്യാപാരികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ നേതാവിനെയാണ്.

Facebook Comments Box