ഒരു മുറിയ്‌ക്ക് വാങ്ങിയിരുന്നത് 3500 രൂപ, പൊലീസ് എത്തുമ്ബോള്‍ വീട്ടിലെ എട്ടില്‍ അഞ്ച് മുറിയിലും ഇടപാടുകാര്‍; അനാശാസ്യ പ്രവര്‍ത്തനത്തിന് സൗകര്യം ചെയ്‌തുകൊടുത്ത രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: പയ്യാമ്ബലം ബീച്ചിന് സമീപം വാടകയ്‌ക്കെടുത്ത വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൗകര്യം ചെയ്‌തുകൊടുത്ത രണ്ടുപേര്‍ അറസ്‌റ്റില്‍.
തോട്ടട സ്വദേശി പ്രശാന്ത് കുമാര്‍(48) ഇയാളുടെ സഹായിയായ ബംഗാള്‍ സ്വദേശി ദേവനാഥ് ബോസ്(29) എന്നിവരാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്.
പയ്യാമ്ബലത്തെ ‘ലവ്‌ഷോര്‍’ എന്ന് പേരുളള വീടിന്റെ എട്ട് മുറികളില്‍ അഞ്ചിലും പൊലീസ് എത്തുമ്ബോള്‍ ഇടപാടുകാര്‍ ഉണ്ടായിരുന്നു. ടൗണ്‍ ഇന്‍സ്‌പെക്‌ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ വനിതാ പൊലീസ് അടക്കം എത്തി ഇവരെയെല്ലാം കസ്‌റ്റഡിയിലെടുത്തു. ഇവര്‍ പ്രായപൂര്‍ത്തിയായവരും പരസ്‌പര സമ്മതത്തോടെയും എത്തിയതെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയച്ചു.
പിടിയിലായ ഇരുവരില്‍ നിന്നും പണം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കോളേജ് വിദ്യാര്‍ത്ഥിനികളും ഒരു ഫിസിയോ തെറാപ്പിസ്‌റ്റുമാണ് സ്ത്രീകളായി ഉണ്ടായിരുന്നത്. പാനൂര്‍, മയ്യില്‍, തളിപ്പറമ്ബ്, കൂത്തുപറമ്ബ് സ്വദേശിനികളാണ് ഇവര്‍. ബംഗളൂരുവില്‍ മകളോടൊപ്പം താമസിക്കുന്ന വയോധികയുടെ ഉടമസ്ഥതയിലുളളതാണ് വീട്. ഒന്നരവര്‍ഷം മുന്‍പ് വാടകയ്‌ക്കെടുത്തെന്ന് പ്രശാന്ത് കുമാര്‍ അറിയിച്ചെങ്കിലും ഇത് തെളിയിക്കുന്ന രേഖകളൊന്നും കിട്ടിയില്ല.