Thu. May 16th, 2024

തിരുവനന്തപുരം ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ വരുന്ന വലിയതുറ ഭാഗത്ത് കടൽതീരം ഇല്ലാതായത് മൂലം തൊഴിലും വാസസ്ഥലവും നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികൾ ഉൾപെടുന്ന പ്രദേശം യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റും യുവജനക്ഷേമ ബോർഡ് അംഗവുമായ അഡ്വ. റോണി മാത്യു സന്ദർശിച്ചു

By admin Feb 11, 2022 #news
Keralanewz.com

വിഴിഞ്ഞം തുറമുഖത്തിൻ്റെ പണി പുരോഗിമിക്കുന്നതിനനുസരിച്ച് ഈ പ്രദേശങ്ങളിലെ കടൽതീരം നഷ്ടപെട്ട് കൊണ്ടിരിക്കുകയാണ്. ഈ തീരം കേന്ദ്രീകരിച്ച് ആയിരകണക്കിന് തൊഴിലാളികളാണ് തീരത്ത് നിന്നുകൊണ്ടുള്ള കമ്പവല ഉപയോഗിച്ചുള്ള    പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തി വന്നിരുന്നത്.തീരമുണ്ടെങ്കിൽ മാത്രമേ  ഈ തൊഴിലാളികൾക്ക് കമ്പവല ഉപയോഗിച്ച് അവർ തലമുറകളായി തുടർന്നുവരുന്ന മത്സ്യബന്ധനം നടത്തുവാൻ സാധിക്കൂ. തൊഴിൽ നഷ്ടപ്പെട്ടത് മൂലം ഈ മൽസ്യതൊഴിലാളികളുടെയും കുടുംബങ്ങളുടെയും ജീവിതം വളരെ ദുരിതത്തിലാണ്. തീരം നഷ്ടമാകുന്നത് മൂലം കടൽക്ഷോഭ സമയത്ത് വീടുകൾ നശിക്കുന്നത് കൊണ്ട് പൂന്തുറ, ബീമാപള്ളി, വലിയതുറ, ചെറിയതുറ, തോപ്പ്, ശംഖ്മുഖം, വെട്ടുകാട് തുടങ്ങിയ മേഖലകളിൽ ഉള്ള ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട അവസ്ഥയിലാണ്. വലിയതുറ, തോപ്പ് പ്രദേശങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കപെട്ട കുടുംബങ്ങൾ കാലങ്ങളായി വലിയതുറ പാലത്തിന് കീഴിലും സ്കൂളുകളിലുമായി ദുരിതത്തിൽ കഴിയുകയാണ്.

പരമ്പരാഗത രീതിയിൽ ഇത്തരം മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് മറ്റ് മേഖലകളിൽ പോയി തൊഴിൽ ചെയ്ത് കുടുംബം പുലർത്തുവാനുള്ള സാഹചര്യ മൊരുക്കുവാനും അർഹമായ നഷ്ടപരിഹാരം ലഭിക്കുവാനും വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസം ഉറപ്പാക്കുവാനും ഉള്ള ശ്രമത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരിൻ്റെ ശ്രദ്ധയിൽ ഈ കാര്യങ്ങൽ കൊണ്ടുവരുമെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു പറഞ്ഞു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിൻസൻ ഗോമസ്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് സനൽ കുമാർ, യൂത്ത്ഫ്രണ്ട് (എം) ഭാരവാഹികളായ കെവിൻ ജോസ്,കിരൺ തോമസ് എന്നിവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു

Facebook Comments Box

By admin

Related Post