Kerala News

ജവീന്‍ മാത്യു വാഹനാപകടത്തില്‍ മരിച്ചു

Keralanewz.com

കോട്ടയം: ജവീന്‍സ് റോയല്‍ എന്‍ഫീല്‍ഡ് ഷോറും ഉടമയും റാലി താരവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ജവീന്‍ മാത്യു (52) വാഹനാപകടത്തില്‍ മരിച്ചു.

അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കോട്ടയം യൂണിയന്‍ ക്ലബിന് സമീപം അപകടത്തില്‍ പെടുകയായിരുന്നു.

മലേഷ്യയിലെ റെയിന്‍ഫോറസ്റ്റ് ചാലഞ്ച്, റെയ്ഡ് ദി ഹിമാലയ, പോപ്പുലര്‍ റാലി, റോയല്‍ എന്‍ഫീല്‍ഡ് ട്രിപ് സഞ്ചാരങ്ങള്‍ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു.
രാജ്യാന്തര ശ്രദ്ധ നേടിയ നിരവധി ബൈക്ക് രൂപമാറ്റങ്ങള്‍ ജവീന്‍ നിര്‍വഹിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാനിയയില്‍ ഒന്നിലധികം തവണ ജവീന്റെ രൂപകല്‍പനകള്‍ സമ്മാനാര്‍ഹമായി.
ഇന്ത്യയ്ക്ക് പുറത്തു നടത്തിയ ബൈക്ക് യാത്രകളിലൂടെയും ശ്രദ്ധേയനാണ്. ‘ജവീന്‍സ് റോയല്‍ എന്‍ഫീല്‍ഡ്’ ഉടമയായ ജവീന് അപൂര്‍വമായ വിന്റേജ് വാഹനങ്ങളുടെ ശേഖരവുമുണ്ടായിരുന്നു.

കോട്ടയം ജീപ്പേഴ്സ് ക്ലബ് സെക്രട്ടറി, നഗരസഭ കൗണ്‍സിലര്‍, സി.എസ്.ഐ സഭാ കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ചാലുകുന്ന് മണപ്പുറത്ത് വീട്ടില്‍ പരേതനായ ജോണ്‍ മാത്യുവാണ് പിതാവ്. ഭാര്യ അനു. മക്കള്‍: കര്‍മ, കാമറിന്‍, കേരള്‍.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്

Facebook Comments Box