Fri. Apr 19th, 2024

കോട്ടയം ജില്ലയിലെ പ്രളയ ബാധിത മേഖലകളിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി നേതാക്കൾ സന്ദർശനം നടത്തി

By admin Oct 20, 2021 #news
Keralanewz.com

കോട്ടയം: കോട്ടയം ജില്ലയിലെ പ്രളയ ബാധിത മേഖലകളായ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കൽ പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ നേതാക്കൾ സന്ദർശനം നടത്തി

പ്രളയവും , ഉരുൾപൊട്ടലും ദുരന്തം വിതച്ച സ്ഥലങ്ങളിലെ  സന്നദ്ധ സേവന  പ്രവർത്തനം നടത്തുന്ന കത്തോലിക്ക കോൺഗ്രസ്  ഭാരവാഹികൾക്കും, പ്രവർത്തകരോടും ഒപ്പം ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ . ബിജു പറയന്നിലം , ഡയറക്ടർ റവ. ഫാ. ജിയോ കടവി , ജനറൽ സെക്രട്ടറി രാജീവ് കൊച്ചു പറമ്പിൽ , വൈസ് പ്രസിഡൻ്റ് ടെസ്സി ബിജു പാഴിയാങ്കൽ,  സെക്രട്ടറി ബെന്നി ആൻറണി തുടങ്ങിയവരും  കാഞ്ഞിരപ്പള്ളി രൂപത ഡയറ് കടർ റവ.ഡോ.മാത്യു പാലക്കുടി, പ്രസിഡൻറ് ജോമി കൊച്ചുപറമ്പിൽ,  ഗ്ലോബൽ വർക്കിംഗ് കമ്മറ്റിയംഗം ജെയിംസ് പെരുമാംകുന്നേൽ, എന്നിവരും ഗ്ലോബൽ നേതാക്കൾക്ക് ഒപ്പമുണ്ടായിരുന്നു


കാഞ്ഞിരപ്പള്ളി, പാലാ രൂപതകളിലെ  കത്തോലിക്ക കോൺഗ്രസ് അംഗങ്ങൾ വിവിധ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു

Facebook Comments Box

By admin

Related Post