Tue. Apr 23rd, 2024

വൈദ്യുതി നിരക്കില്‍ ഇളവ്; മാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്തക്കള്‍ക്ക് സൗജന്യം

By admin Jun 29, 2021 #news
Keralanewz.com

തിരുവനന്തപുരം; കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി   ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 500 വാട്ട്‌സ് വരെ  കണക്ടഡ് ലോഡ്  ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നല്‍കുന്ന പദ്ധതി,  കണക്ടഡ് ലോഡ്  വൃത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടി ബോധകമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

1000 വാട്‌സ് വരെ  കണക്ടഡ് ലോഡ് ഉള്ളതും, പ്രതിമാസം  40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബി പി എല്‍ വിഭാഗത്തില്‍ പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ യൂണിറ്റൊന്നിനു നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് കണക്ടഡ് ലോഡ് പരിധി വൃത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള  ഉപഭോക്താക്കള്‍ക്ക് കൂടി അനുവദിക്കും. 

വാണിജ്യ / വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ് / ഡിമാന്റ് ചാര്‍ജ്ജില്‍ 25% ഇളവ് നല്‍കും. സിനിമ തീയേറ്ററുകള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ് / ഡിമാന്റ് ചാര്‍ജ്ജില്‍ 50% ഇളവ് നല്‍കും. ഈ  വിഭാഗങ്ങള്‍ക്ക് ഫിക്‌സഡ് / ഡിമാന്റ്  ചാര്‍ജ്ജിേന്മേല്‍  നല്‍കുന്ന ഇളവുകള്‍ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് 30.09.2021 വരെ പലിശ രഹിതമായി  മൂന്നു തവണകള്‍   അനുവദിക്കും. ഈ  ഉപഭോക്തൃ വിഭാഗങ്ങള്‍ പ്രസ്തുത കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കുന്നതുമാണ്.
 

Facebook Comments Box

By admin

Related Post