Tue. May 21st, 2024

വന്യമൃഗങ്ങളുടെ അക്രമണത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കണം ; ജോസ്. കെ. മാണി എം.പി

By admin Feb 15, 2022 #news
Keralanewz.com

പാറത്തോട് : വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷികള്‍ നശിപ്പിക്കുകയും മനുഷ്യനെ നിരന്തരം അക്രമിക്കുകയും ചെയ്യുകയാണ്. ഇങ്ങനെ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്കിയാല്‍ മാത്രമേ ഇതിന് ഒരു ശാശ്വതപരിഹാരമാവുകയുള്ളു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം ഉറപ്പ് നല്കുന്നുണ്ടെങ്കില്‍ അത് കവര്‍ന്നെടുക്കുന്ന ദയനീയമായ കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. തന്‍റെയോ കൃഷിയിടത്തിന്‍റെയോ സംരക്ഷണത്തിനായി വന്യമൃഗങ്ങളെ കൊല്ലേണ്ടിവന്നാല്‍ അയാള്‍ക്ക് വന്യജീവി സംരക്ഷണനിയമം ഒരു സംരക്ഷണവും നല്കാത്തത്  നിര്‍ഭാഗ്യകരമാണ്. അതിനാല്‍ ഇതിനുള്ള അടിയന്തിരനടപടി കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

കേരളകോണ്‍ഗ്രസ് (എം) പാറത്തോട് മണ്ഡലം നേതൃത്വയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. കേരളാകോണ്‍ഗ്രസ് (എം) പാറത്തോട് മണ്ഡലം പ്രസിഡന്‍റ് കെ.ജെ. തോമസ് കട്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബഹു. പൂഞ്ഞാര്‍  എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. കേരളാകോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു, പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ്  സണ്ണി തെക്കേടം, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ജോര്‍ജ്ജുകുട്ടി അഗസ്തി, സംസ്ഥാനകമ്മറ്റിയംഗവും തെരഞ്ഞെടുപ്പ് നിരീക്ഷകനുമായ എം.കെ. തോമസുകുട്ടി മുതുപുന്നയ്ക്കല്‍, നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്ത്, നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. മാര്‍ട്ടിന്‍ മാത്യു കാക്കല്ലില്‍, മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ എ.വി. ജോര്‍ജ്ജ്, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, സാംസ്ക്കാരികവേദി ജില്ലാ പ്രസിഡന്‍റ് ബാബു ടി. ജോണ്‍, നിയോജകമണ്ഡലം സെക്രട്ടറിമാരായ ഡയസ് കോക്കാട്ട്, സോജന്‍ ആലക്കുളം, കെ.പി. സുജീലന്‍, പാര്‍ട്ടി നിയോജകമണ്ഡലം  നേതാക്കളായ ജോളി മടുക്കക്കുഴി, ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍, കെ.എസ്.സി. (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് തോമസ് ചെമ്മരപ്പള്ളി, വനിതാകോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് ജോളി ഡൊമിനിക് എന്നിവര്‍ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post