പെട്രോൾ ഉത്പന്നങ്ങളുടെ വിലവർധനവ് കേന്ദ്ര സർക്കാർ നിയന്ത്രിക്കണം ; സ്റ്റീഫൻ ജോർജ്
കോട്ടയം : പെട്രോൾ ഉത്പന്നങ്ങളുടെ വിലവർധനവ് കേന്ദ്ര സർക്കാർ നിയന്ത്രിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ ആവശ്യപ്പെട്ടു. പെട്രോൾ ടീ സൽ വില വർദ്ധനവിൽ പ്രതിക്ഷേധിച്ചു യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റി നടത്തുന്ന പ്രതിക്ഷേധ സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത് നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു സ്‌റ്റീഫൻ ജോർജ്
സമീപ രാജ്യങ്ങളിൽ എണ്ണ വിതരണം ചെയ്യുന്ന കമ്പനികൾ തന്നെയാണ് നമ്മുടെ രാജ്യത്തും എണ്ണ വിതരണം നടത്തുന്നത് എന്നിട്ട് പോലും മറ്റ് രാജ്യങ്ങളെക്കാൾ നമ്മുടെ രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവ് ഇങ്ങനെ തുടരുന്നത് ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജോസഫ് സൈമൺ, രാജേഷ് വാളിപ്ലാക്കൽ, ഷെയിൻ കുമരകം, സാബു കുന്നേൻ, ഷാജി പുളിമൂടൻ, പിള്ളേ ജയപ്രകാശ്, അഖിൽ ഉള്ളംപള്ളി, സന്തോഷ് കമ്പകത്തുങ്കൽ ജോസുകുട്ടി പുള്ളോലിൽ, എന്നിവർ പ്രസംഗിച്ചു
കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം തിരുവനന്തപുരം ജില്ലാ കമ്മറ്റി നടത്തിയ ധർണ രാജ്ഭവനു മുമ്പിൽ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് സഹായ ദാസ് നാടാർ ഉദ്ഘാടനം ചെയ്തു ആലപ്പുഴ ജില്ലാ കമ്മറ്റി നടത്തിയ ധർണാ സമരം ആലപ്പുഴ ഹെഡ് പോസ്റ്റാഫിസിനു മുമ്പിൽ കേരള കോൺഗ്രസ് എം ജില്ലാ പ്രസി സണ്ട് വി.സി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ല കമ്മറ്റി നടത്തിയ ധർണാ സമരം തിരുവല്ല ഹെഡ് പോസ്റ്റാഫിസ് പടിക്കൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെകട്ടറി ദീപക് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്യ്തു.. .കൊല്ലം ജില്ലാ കമ്മറ്റി നടത്തിയ ധർണാ സമരം യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിജു ഡിക്രൂസ്.ഉദ്ഘാടനം ചെയ്യ്തു
ഇടുക്കി ജില്ലാ കമ്മറ്റി നടത്തിയ ധർണാ സമരം ചെറു തോണി പോസ്റ്റാഫീ സ്പടിക്കൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷി ജോ തടത്തിൽ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിൽ കോതമംഗലത്ത് ധർണാ സമരം യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി റോണി മാത്യു ഉദ്ഘാടനം ചെയ്തു
പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ ധർണ സമരം ബി.എസ്.എൻ എൽ ഓഫിസിനുമുമ്പിൽ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് കെ കുശലകുമാർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ജില്ലാ കമ്മറ്റി റെയിൽവേ സ്റ്റേഷനു മുമ്പിൽ നടത്തിയ പ്രതിക്ഷേധ സമരം യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡണ്ട് അരുൺ കിഴക്കേ മുറി ഉദ്ഘാടനം ചെയ്തു
കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിക്ഷേധ സമരം ഇരുട്ടി പോസ്റ്റാഫീസ് പടിക്കൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി വിപിൻ തോമസ് ഉദ്ഘാടനം ചെയ്യ്തു
കാസർഗോഡ് നടത്തിയ ധർണാ സമരം കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാ പറമ്പിൽ ഉദ്ഘാടനം ചെയ്തു തൃശുർ ജില്ലയിൽ സൗജന്യ പെട്രോൾ നല്കി യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി ജെസ് മോൻ ചാക്കുണ്ണി നിർവഹിച്ചു. മലപ്പുറം ജില്ലാ കമ്മറ്റി ഹെഡ് പോസ്റ്റാഫീസി നു മുമ്പിൽ നിലവിളി സമരം ജില്ലാ പ്രസിഡണ്ട് ഏഡ്വിവിൻ തോമസ് ഉദ്ഘാടനം ചെയ്തു
വയനാട് ജില്ലയിലെസമര പരിപാടികൾ ബുധനാഴ്ച നടത്തുന്നതാണന്ന് സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക അറിയിച്ചു