Kerala News

കടുത്തുരുത്തി MLA യ്ക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉയർത്തിയുവജനങ്ങൾ

Keralanewz.com

കടുത്തുരുത്തി: പഞ്ചായത്ത് മെമ്പർ മുതല്‍ MP വരെ ആര് എന്ത് വികസന പ്രവർത്തനം നടത്തിയാലും അതിന്റെ മുഴുവൻ പിതൃത്വം ഏറ്റെടുക്കാൻ കള്ള പ്രചരണവുമായി ഇറങ്ങുന്ന MLA ക്ക് എതിരെ കരിങ്കൊടി പ്രധിഷേധവുമായി മാഞ്ഞൂറിൽ യുവജനങ്ങൾ ജനാധിപത്യത്തേക്കാൾ മുകളിലാണ് പണാധിപത്യം എന്ന ഹുങ്കിൽ മറ്റ് ജന പ്രതിനിധികൾ  കൊണ്ടുവരുന്ന വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുകയാണ് MLA യുടെ പ്രധാന ജോലി. ഇത്തരത്തിലുള്ള MLA യുടെ മ്ലേച്ചമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള നാട്ടുകാരുടെ വികാരം ഏറ്റെടുത്തു കെ.എസ്‌.സി(എം) യൂത്ത്ഫ്രണ്ട് (എം) പ്രവർത്തകർ MLA യെ  കരിങ്കൊടി കാണിച്ചു.മാഞ്ഞൂർ റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ടു ജോസ് കെ മാണി M P യുടേയും, തോമസ് ചാഴികാടൻ M P യുടേയും വികസന പ്രവർത്തനങ്ങൾ തന്റേതാക്കി മാറ്റുവാനുള്ള കടുത്തുരുത്തി MLA  യുടെ രാഷ്ട്രീയ കാപട്ട്യത്തിനെതിരെയായിരുന്നു പ്രതിഷേധം.ഇനിയും കടുത്തുരുത്തി MLA യുടെ നാടകം തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്ന് യൂത്ത് ഫ്രണ്ട്(എം), കെ.എസ്.സി(എം) നേതാക്കൾ അറിയിച്ചു

.യൂത്ത് ഫ്രണ്ട് എം  കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനിക്കൽ അധ്യക്ഷത വഹിച്ച പ്രതിഷേധ പ്രകടനം  മാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാല ഉത്‌ഘാടനം ചെയ്തു. കെ എസ്‌ സി എം കോട്ടയം ജില്ലാ പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ മുഖ്യ പ്രഭാഷണം നടത്തി തുടർന്ന് യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ല പ്രസിഡന്റ് എൽബി അഗസ്റ്റിൻ നേതാക്കളായ വിനു  കുരിയൻ, പ്രവീൺ പോൾ, നിജോ ചെറുപള്ളിയിൽ, ബിജോ തെള്ളിക്കുന്നേൽ, ബിനു പൗലോസ്, കെ.എസ്‌.സി(എം) നേതാക്കളായ ഡയനോ കുളത്തുങ്കൽ, ആദർശ് മാളിയേക്കൽ, ജോ കൈപ്പുംപ്ലാക്കൽ, ദീപക് പല്ലാട്ട്, മെബിൻ പുല്ലാംകുന്നേൽ, ഇമ്മാനുവേൽ കാറുകുളം, അമൽ സലി, മാത്യൂസ് കിടങ്ങൂർ തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box