Fri. Mar 29th, 2024

പാലാ അച്ചായൻസ് ജുവലറിയിൽ പണയം എടുക്കാനെത്തിയ യുവാവ് നടത്തിയത് വൻ തട്ടിപ്പ്; 45000 രൂപയുമായി യുവാവ് മുങ്ങി; യുവാവ് എത്തിയത് മുത്തൂറ്റിൽ പണയം വച്ച സ്വർണം എടുക്കാൻ

By admin Feb 27, 2022 #news
Keralanewz.com

പാലാ: കോട്ടയം പാലാ അച്ചായൻസ് ജുവലറിയിൽ സ്വർണം വിൽക്കാനെത്തിയ യുവാവ് 45000 രൂപയുമായി മുങ്ങി. പാലാ മുത്തൂറ്റിൽ നിന്നും സ്വർണം പണയം എടുത്തു നൽകണമെന്നാവശ്യപ്പെട്ട് എത്തിയ യുവാവാണ് 45000 രൂപയുമായി മുങ്ങിയത്. ഇയാളുടെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംവത്തിൽ അച്ചായൻസ് ജുവലറി അധികൃതർ പാലാ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ

പാലായിലെ അച്ചായൻസ് ജുവലറിയിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് 3.45 ന് തട്ടിപ്പ് നടന്നത്. മാധ്യമങ്ങളിൽ നൽകിയ പരസ്യം കണ്ട തട്ടിപ്പുകാരൻ, ഫോണിൽ ആദ്യം ജുവലറിയിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് മൂന്നരയോടെ ജുവലറിയ്ക്കു സമീപം എത്തി. ഇരുപത് ഗ്രാം സ്വർണം മുത്തൂറ്റിൽ പണയത്തിലുണ്ടെന്നും ഇത് എടുത്ത് നൽകണമെന്നും ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് അച്ചായൻസ് ജുവലറിയിലെ ജീവനക്കാരൻ സ്വർണം എടുക്കുന്നതിന് ആവശ്യമായ 45000 രൂപയുമായി മുത്തൂറ്റ് ജുവലറിയിലേയ്ക്ക് എത്തി

ജുവലറിയ്ക്കു മുന്നിൽ വച്ച് പണം കൈമാറിയ ശേഷം ജീവനക്കാരൻ തിരിഞ്ഞ് നോക്കിയപ്പോഴാണ് ഇടപാടുകാരനായ യുവാവ് മുത്തൂറ്റിനുള്ളിലേയ്ക്കു കയറാതെ സമീപത്തെ ഇടവഴിയിലൂടെ രക്ഷപെടുന്നത് കണ്ടത്. ഇയാൾ രക്ഷപെടുന്നത് കണ്ട ജീവനക്കാരൻ ഉടൻ തന്നെ ഇയാളുടെ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും, ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇയാൾ പോയ വഴിയിൽ അൽപ ദൂരം ജീവനക്കാരൻ പോയെങ്കിലും തട്ടിപ്പുകാരനെ കണ്ടെത്താൻ സാധിച്ചില്ല

തുടർന്ന്, ഇവർ പൊലീസിൽ പരാതി നൽകി. പാലാ സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അച്ചായൻസ് ജുവലറിയിൽ എത്തി പരിശോധന നടത്തിയിട്ടുണ്ട്. തട്ടിപ്പിനു പിന്നിൽ പാലാ സ്വദേശി തന്നെയാണ് എന്നാണ് ലഭിക്കുന്ന സൂചന. ഇയാളുടെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്

Facebook Comments Box

By admin

Related Post