ഓൺലൈൻ പഠനം ഉറപ്പാക്കാൻ ജനപ്രതിനിധികൾ ഉണർന്നു പ്രവർത്തിക്കണം ; ജോസ് കെ മാണി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ഭരണങ്ങാനം; കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കാൻ സർക്കാരിനൊപ്പം ജനപ്രതിനിധികളും ഉണർന്നു പ്രവർത്തിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി. ജില്ലാപഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളും ഒന്നിച്ചുനിന്ന് പ്രവർത്തിച്ചാൽ മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്നും നാടിനെ കരകയറ്റാനാകുവെന്നുംഅദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർരാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി ജോസ് സ്മാർട്ട്ഫോണുകൾ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസുകുട്ടി അമ്പലമുറ്റം ,ജിനു വല്ല നാട്ട്, ടോമി മാത്യു ഉപ്പിടുപാറ, സ്റ്റാഫ് പ്രതിനിധി മിനി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •