Kerala News

കേരളാ കോണ്‍ഗ്രസ്സ് (എം) കര്‍ഷക ജനതയുടെ അവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും : ജോസ് കെ. മാണി എം. പി.

Keralanewz.com

കടുത്തുരുത്തി : കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ അവകാശ സമര പോരാട്ടങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ്സ് (എം) നേതൃത്വം നല്‍കുമെന്നും വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും കര്‍ഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി നിയമത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന് പാര്‍ട്ടിയുടെ ആവശ്യം പാര്‍ലമെന്റിലും അധികാര കേന്ദ്രങ്ങളിലും ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും ഈ ആവശ്യങ്ങൾക്കായി പാർട്ടി പ്രക്ഷോഭരംഗത്താണെന്നും കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം. പി. പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പു പൂര്‍ത്തീകരിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ഏകശില രൂപമായ രാഷ്ട്രീയ പ്രസ്ഥാനമായി മാറുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.കേരളാ കോണ്‍ഗ്രസ്സ് (എം) കടുത്തുരുത്തി മണ്ഡലം പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പ് യോഗവും കടപ്പൂരാന്‍ ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എ. എം. മാമച്ചന്‍ അരീക്കതുണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറിയും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം. എല്‍. എ. മുഖ്യപ്രഭാഷണം നടത്തി. പി. എം. മാത്യു എക്‌സ് എം. എല്‍. എ., പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സംസ്ഥാന സെക്രട്ടറി സഖറിയാസ് കുതിരവേലി, കെ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, നിയോജകമണ്ഡലം പ്രസിഡന്റ് പി. എം. മാത്യു ഉഴവൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, പാര്‍ട്ടി റിട്ടേണിംഗ് ഓഫീസര്‍ സ്റ്റീഫന്‍ പനങ്കാല, പാര്‍ട്ടി നേതാക്കളായ ഡോ. സിന്ധുമോള്‍ ജേക്കബ്ബ്, പ്രദീപ് വലിയപറമ്പില്‍, ജോസ് തോമസ് നിലപ്പനകൊല്ലി, ടി. എ. ജയകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനമ്മ ഷാജു, കെ. റ്റി. സിറിയക്, പൗലോസ് കടമ്പക്കുഴി, നയന ബിജു, ബ്രൈറ്റ് വട്ടനിരപ്പേല്‍, രാജു കുന്നേല്‍, ജിന്‍സി എലിസബത്ത്, ഷീജ സജി, ജാന്‍സി സണ്ണി, പൗളി ജോര്‍ജ്ജ്, കെ. ജെ. ജോണി കടപ്പൂരാന്‍, ഇ. എം. ചാക്കോ എണ്ണയ്ക്കാപ്പള്ളി, സജിത അനീഷ്, തോമസ് മണ്ണഞ്ചേരി, ജോസ് കണിവേലി, ചാണ്ടി തൈക്കല്‍, രവീന്ദ്രന്‍ കടമാക്കുഴി, സന്തോഷ് ചെരിയംകുന്നേല്‍, ജോസ് മൂണ്ടകുന്നേല്‍, ശ്രീധരന്‍ നായര്‍ ചേക്കാപ്പള്ളി, റോയി ചെറുവള്ളി, എ. വി. ജോര്‍ജ്ജ് കണിവേലി, ഔതച്ചന്‍ കലയന്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ മണ്ഡലം പ്രസിഡന്റായി ജോസ് തോമസ് നിലപ്പനകൊല്ലിയെയും ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറിയായി സന്തോഷ് ചെരിയംകുന്നേലിനെയും ട്രഷററായി ലൂക്കോസ് മഠത്തിമ്യാലിനേയും മറ്റു ഭാരവാഹികളേയും തെരഞ്ഞെടുത്തു.

Facebook Comments Box