Kerala News

എം.പി ഫണ്ടിൽ നിന്ന് 12 ലക്ഷം മുടക്കി ആംബുലൻസ്: തോമസ് ചാഴികാടൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു

Keralanewz.com



കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. എം.പി ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ട്രാക്സ് ആംബുലൻസ് ആണ് എം പി ഫ്ലാഗ് ഓഫ് ചെയ്തത്. നാഷണൽ ആംബുലൻസ് കോഡ് പാലിച്ച് നിർമ്മിച്ചിരിക്കുന്ന ആംബുലൻസിൽ രോഗിയും ഡ്രൈവറും ഉൾപ്പെടെ 7 പേർക്ക് യാത്ര ചെയ്യാൻ കഴിയും.

മെഡിക്കൽ കോളേജ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ. പി ജയകുമാർ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ, ആർ എം ഓ ഡോ. രഞ്ജിൻ ആർ. പി, എ ആർ എം ഓ ഡോ. ലിജോ കെ. മാത്യു, ചീഫ് നേഴ്സിംങ്ങ്‌ ഓഫീസർ ശ്രീമതി വി.ആർ സുജാത, കെ എൻ രവി, ജോസ് ഇടവഴിക്കൻ, അഡ്വക്കേറ്റ് സണ്ണി ചാത്തുകുളം തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box