Kerala News

ഒരു വിലവര്‍ധനവ് കൂടി; അമുല്‍ പാലിന് ലിറ്ററിന് രണ്ട് 2 കൂട്ടി; ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍; പുതിയ നിരക്കുകള്‍ ഇങ്ങനെ

Keralanewz.com

ന്യൂഡെല്‍ഹി: പാലിന്റെ വില ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിക്കുമെന്ന് അമുല്‍ പ്രഖ്യാപിച്ചു.’അമുല്‍’ എന്ന ബ്രാന്‍ഡില്‍ പാലും പാലുല്‍പന്നങ്ങളും വില്‍ക്കുന്ന ഗുജറാത് കോ – ഓപറേറ്റീവ് മില്‍ക് മാര്‍കറ്റിംഗ് ഫെഡറേഷനാണ് (ജിസിഎംഎംഎഫ്) തീരുമാനം അറിയിച്ചത്. പുതിയ വിലകള്‍ മാര്‍ച് ഒന്ന് മുതല്‍ ഇന്‍ഡ്യയിലുടനീളം പ്രാബല്യത്തില്‍ വരും.

ഗുജറാതിലെ അഹ്‍മ ദാബാദ്, സൗരാഷ്ട്ര മേഖലകളില്‍ അമുല്‍ ഗോള്‍ഡ് വില 500 മിലി ലിറ്ററിന് 30 രൂപയും അമുല്‍ താസ 500 മിലി ലിറ്ററിന് 24 രൂപയും അമുല്‍ ശക്തി 500 മിലി ലിറ്ററിന് 27 രൂപയും ആയിരിക്കും. ലിറ്ററിന് രണ്ട് രൂപയുടെ വില വര്‍ധനവിലൂടെ എംആര്‍പിയില്‍ നാല് ശതമാനം വര്‍ധനയാണുണ്ടാവുക. ഇത് ശരാശരി ഭക്ഷ്യ വിലക്കയറ്റത്തേക്കാള്‍ വളരെ കുറവാണെന്ന് കംപനി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കംപനി അവസാനമായി പാലിന്റെ വില വര്‍ധിപ്പിച്ചത്. പാകേജിംഗ്, ലോജിസ്റ്റിക്‌സ്, കന്നുകാലി തീറ്റ ചെലവ് തുടങ്ങിയവയുടെ വില കൂടിയതിനാലാണ് പുതിയ തീരുമാനമെന്ന് കംപനി അറിയിച്ചു.

Facebook Comments Box