വാവേലിയിൽ റബ്ബർ തൊഴിലാളിയെ കാട്ടാന ആക്രമിച്ച സംഭവം: ഞെട്ടലുളവാക്കി. അടിയന്തിരമായ ചികിത്സ ധനസഹായം ലഭ്യമാക്കണം ; അഡ്വ. റോണി മാത്യു

Keralanewz.com

കോതമംഗലം താലൂക്കിലെ കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ച സംഭവം ഞെട്ടലുളവാക്കി. നിലവിൽ,കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിൻ്റെ ചികിത്സ ചിലവുകൾക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് അടിയന്തിര ധനസഹായം അനുവദിക്കണം എന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. റോണി മാത്യു ആവശ്യപ്പെട്ടു

രാവിലെ 6.30 ന് ആയിരുന്നു സംഭവം.
ടാപ്പിംഗ് ജോലിക്കിടെ ആന പുറകിൽ നിന്ന് ആക്രമിക്കുകയായിരുന്നു.പുളിമൂടൻ വീട്ടിൽ എജു വിനെയാണ് കാട്ടാന അക്രമിച്ചത്.

തുമ്പി കൊണ്ട് എജുവി വിനെ വലിച്ചെറിഞ്ഞ ആന നിലത്തിട്ട് ആക്രമിക്കുകയായിരുന്നു. ഉരുണ്ടുരുണ്ട് മാറി തലനാരിഴക്കാണ് എജു രക്ഷപെട്ടത്. എജുവിന്റെ കൈക്കും അരയ്ക്ക് കീഴെ രണ്ട് കാലുകൾക്കും പരിക്കുണ്ട് കൂടാതെ ഇടത് കാലിൻ്റെ ലിഗമെൻ്റിന് ക്ഷതം സംഭവിച്ചിട്ടുണ്ട്

Facebook Comments Box