Fri. Mar 29th, 2024

കേരളത്തിൽ നിന്ന് വരുന്നവർക്ക് കടുത്ത നിയന്ത്രണവുമായി കർണാടക; വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം

By admin Jul 2, 2021 #news
Keralanewz.com

ബം​ഗളൂരു: കേരളത്തിൽ നിന്നു സംസ്ഥാനത്തേക്ക് വരുന്നവർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കർണാടക. സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് കർണാടക അറിയിച്ചു. 

അതേസമയം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. 

കേരള- കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു , ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും. സംസ്ഥാനത്തേക്ക് ഇടയ്ക്ക് വന്നു പോകുന്ന വിദ്യാർത്ഥികൾ, വ്യാപാരികൾ എന്നിവർ രണ്ടാഴ്ച കൂടുമ്പോൾ ടെസ്റ്റ് എടുക്കണം. 

ആരോഗ്യ പ്രവർത്തകർക്കും രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കും, മരണ/ ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് വരുന്നവർക്കും മാത്രം ഇളവ് അനുവദിക്കും. അല്ലാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.

Facebook Comments Box

By admin

Related Post