Thu. May 9th, 2024

വളളിച്ചിറ പെൺവാണിഭത്തിലെ പ്രധാന ദേശീയ പ്രതിപക്ഷ കക്ഷിയുടെ പങ്ക് പുറത്ത് : പ്രധാന നടത്തിപ്പുകാരൻ പാലായിലെ യൂത്ത് നേതാവിന്റെ പിതാവ് രക്ഷിക്കാൻ ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ , വഴങ്ങാതെ പോലീസ്

By admin Jan 31, 2022 #news
Keralanewz.com

പാലാ: വള്ളിച്ചിറയിൽ പിടിയിലായ പെൺവാണിഭകേന്ദ്രത്തിന്റെ നടത്തിപ്പുകാരനെ രക്ഷപെടുത്താൻ പിൻവാതിൽ നിയമനം വഴി വിവാദത്തിലായ പാലായിലെ പുതിയ പാരമ്പര്യനേതാവ് നടത്തിയ ഇടപെടലുകൾ പാർട്ടിക്കുള്ളിൽ ചൂടേറിയ ചർച്ചകൾക്കു വഴിയൊരുക്കി . ഈയിടെ ഒരു സമുദായ യുവജന സംഘടനയുടെ ഭാരവാഹിയായി തെരെഞ്ഞെടുക്കപ്പെട്ട ഭരണങ്ങാനം സ്വദേശിയായ ഒരു യൂത്ത് നേതാവിന്റെ പിതാവായ പെൺവാണിഭ കേന്ദ്ര നടത്തിപ്പുകാരനെ കേസിൽ നിന്നും ഒഴിവാക്കി രക്ഷപെടുത്താൻ നടത്തിയ കളികൾ പുറത്തുവന്നതോടെ ഇന്നലെ പാലായിൽ നടന്ന ഗാന്ധി അനുസ്മരണ വേദിയിൽ മുതിർന്ന നേതാക്കൾ ഇത് സംബന്ധിച്ചു കുട്ടിനേതാവിനോട് വിശദീകരണം തേടിയത് ചൂടേറിയ വാഗ്‌വാദങ്ങൾക്കു വഴിയൊരുക്കി

നാളുകൾക്കു മുൻപ് അപകീർത്തിക്കേസിൽ ജയിലിലായ മറ്റൊരു പാരമ്പര്യക്കാരന് വേണ്ടി പാലായ്ക്കു പുറത്തുനിന്നും ആളിനെ ഇറക്കി പ്രകടനം നടത്തിയപ്പോൾ പേരെടുത്തു പറഞ്ഞു ഭീഷിണി മുദ്രാവാക്യം മുഴക്കിയ നേതാവ് അതെ ഉദ്യോഗസ്ഥനെ തന്നെ ഫോണിൽ ബന്ധപ്പെട്ടു നടത്തിപ്പുകാരനെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല അതിനെത്തുടർന്ന് ഇക്കഴിഞ്ഞ ദിവസം ക്രിമിനൽ കേസിൽ പ്രതിയായ കോട്ടയത്തെ നേതാവ് വഴി നടത്തിയ ശുപാർശയും പോലീസ് തള്ളിക്കളയുക മാത്രമല്ല പ്രതികളുടെ ഫോട്ടോയും വിവരങ്ങളും ഉൾപ്പെടെ എല്ലാം മാധ്യമങ്ങൾക്കു നൽകുകയും ചെയ്തു

ഇതിനിടെ നേതാവ് നടത്തിയ ഇടപെടലുകൾ ഇയാളുടെ സ്വഭാവഗുണങ്ങൾ സംബന്ധിച്ചു സംസ്ഥാന സമിതിയൽ പരാതി നൽകിയ പാലായിലെ മറ്റു പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു അതിന്റെ ബാക്കിയാണ് ഗാന്ധി അനുസ്മരണത്തിൽ അരങ്ങേറിയത് . പാർട്ടിയുടെ പ്രതിശ്ചായ നശിപ്പിക്കുന്ന ഇത്തരം കേസുകളിൽ ഇടപെടരുത് എന്ന് പറഞ്ഞ മുതിർന്ന നേതാക്കളോട്  കുട്ടിനേതാവ് തന്റെ സ്വാധീനവും പാരമ്പര്യവും പറഞ്ഞു ഭീഷിണിപ്പെടുത്തുകയും തട്ടിക്കയറുകയും ആയിരുന്നു . അപക്വമായ പെരുമാറ്റവും വിവാദമായ മുൻ സംഭവങ്ങളും എല്ലാം ചേർത്ത് പരാതി നൽകിയവർ പുതിയ സംഭവവികാസങ്ങൾ സംബന്ധിച്ച് വിശദമായ പരാതി വീണ്ടും സംസ്ഥാന പ്രസിഡന്റിനും അച്ചടക്കസമിതിക്കും സമർപ്പിക്കും എന്നാണ് അറിയുവാൻ കഴിഞ്ഞത്

ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുവാതിരിക്കുവാൻ യുവജനസംഘടനയുടെ പാലാ മുനിസിപ്പൽ മണ്ഡലം ചുമതല ഉള്ളപ്പോൾ തന്നെ അനാവശ്യവിവാദങ്ങളിൽപ്പെട്ടു അച്ചടക്കനടപടി നേരിട്ട ഇയാളെ ഏതു പാരമ്പര്യത്തിന്റെ പേരിൽ ആണെങ്കിലും അംഗീകരിക്കാൻ കഴിയില്ലെന്നും അർഹതയും പ്രവർത്തനപരിചയവും ഉളള പാലായിലെ നിരവധിയാളുകളുടെ അവസ്സരം നഷ്ടപ്പെടുത്തി ആരോടും ആലോചിക്കാതെ ചിലയാളുകളുടെ സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി ജില്ലാനേതാവിനെ സ്വാധീനിച്ചു നടത്തിയ ഈ പിൻവാതിൽ നിയമനം എത്രയും വേഗം തിരുത്തിയില്ലെങ്കിൽ അത് പാലായിലെ പാർട്ടിയുടെ അടിത്തറ തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല എന്നാണ് പ്രവർത്തകരുടെ പരാതി

Facebook Comments Box

By admin

Related Post