Fri. Apr 26th, 2024

ഇന്‍സ്റ്റഗ്രാം ലൈവില്‍ കുളിച്ച്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; തത്സമയം കണ്ടത് 6.70 ലക്ഷം പേര്‍; വീഡിയോ വൈറല്‍

By admin Mar 4, 2022 #cristano ronaldo
Keralanewz.com

ലിസ്ബന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടിവസ്ത്രം മാത്രം ധരിച്ച്‌ ശരീരം പ്രദര്‍ശിപ്പിച്ച്‌ ക്യാമറകള്‍ക്ക് മുന്നിലെത്തുന്നത് പുതുമയല്ല.എന്നാല്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ കുളിക്കുന്നതിന്റെ തത്സമയ വീഡിയോ ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരമിപ്പോള്‍.

ഇന്‍സ്റ്റാഗ്രാമിലെ തത്സമയ വീഡിയോ 6,70,000 പേരാണ് കണ്ടത്. ഇത് താരത്തിന്റെ ജനപ്രീതിയുടെ സാക്ഷ്യമായി. മറ്റുസാമൂഹ്യ മാധ്യമങ്ങളിലും ആരാധകര്‍ വീഡിയോയും സ്‌ക്രീന്‍ഷോര്‍ടും പങ്കിട്ടതോടെ അതിവേഗം വൈറലായി മാറി.


മറയില്ലാത്ത സ്ഥലത്തെ ഷവറില്‍ നിന്നായിരുന്നു താരത്തിന്റെ കുളി. അവസാനത്തില്‍, റൊണാള്‍ഡോ തന്റെ ആരാധകര്‍ക്ക് ചുംബനവും സല്യൂടും നല്‍കുന്നത് വീഡിയോയില്‍ കാണാം. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ നേടിയ റൊണാള്‍ഡോയ്ക്ക് 408 മില്യന്‍ ഫോളോവേഴ്‌സ് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമുണ്ട്.

Facebook Comments Box

By admin

Related Post