Thu. Apr 25th, 2024

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടു വരെ

By admin Mar 5, 2022 #news
Keralanewz.com

ലളിതമായ ചോദ്യങ്ങളോടെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടു വരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പരിക്ഷ ജൂൺ രണ്ടു മുതൽ 18 വരെ നടക്കുമെന്നും വ്യക്തമാക്കി. ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധിയുണ്ടാകുമെന്നും പറഞ്ഞു. കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കും വിധം പരീക്ഷ ക്രമീകരിക്കുമെന്നും എസ് എസ് എൽ സി പ്ലസ് ടു പരീക്ഷ മുൻ നിശ്ചയിച്ച പോലെ നടക്കുമെന്നും മന്ത്രി പറഞ്ഞു. ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുമെന്ന് അതിന് മുന്നോടിയായി മെയ് 15 മുതൽ സ്‌കൂളുകൾ ജനപങ്കാളിത്തത്തോടെ വൃത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ സ്‌കൂളിന്റെയും സാഹചര്യം പരിശോധിച്ച് അക്കാദമിക്ക് കലണ്ടർ തയാറാക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മാർഗരേഖ തയാറാക്കുമെന്നും പറഞ്ഞു. ജൂൺ ഒന്നിന് തന്നെ സ്‌കൂളുകൾ തുറക്കും. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും. അടുത്ത വർഷത്തെ അക്കദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം നല്‍കും. എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 22 ന് അവസാനിക്കും. പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ നടക്കും. പ്ലസ് വൺ ഇമ്പ്രൂവ്‌മെന്റ്പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്തുമെന്നും വിദ്യാകിരണം പദ്ധതി പ്രകാരം സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു

Facebook Comments Box

By admin

Related Post