Kerala News

ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് എ കെ ജി സെന്ററില്‍

Keralanewz.com

തിരുവനന്തപുരം: തലസ്ഥാനത്തെ മേയര്‍ ആര്യാരാജേന്ദ്രനും ബാലശ്ശേരി എംഎല്‍എ സച്ചിന്‍ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ നടക്കും.

എ കെ ജി സെന്ററില്‍ രാവിലെ 11നാണ് വിവാഹനിശ്ചയം.
ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രം പങ്കെടുക്കുന്നതാണ് ചടങ്ങ്. ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. വിവാഹം പിന്നീട് നടക്കും.

സച്ചിന്‍ എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ്.എഫ്.ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എം.എല്‍.എയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയുമുണ്ട്

Facebook Comments Box