Kerala News

കൊന്നത്തടിയിൽ വീണ്ടും യു ഡി എഫ് കലഹം ജോസഫ് വിഭാഗം മണ്ഡലം പ്രസിഡന്റ് ജോബി പേടിക്കാട്ടുകുന്നേൽ കേരള കോൺഗ്രസ്‌ (എം) ലേയ്ക്ക് എന്ന് സൂചന..

Keralanewz.com

കൊന്നത്തടിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ എൽ ഡി എഫ് സ്വീകരണ യോഗത്തിലെത്തി ജോസഫ് വിഭാഗം മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ജോബി പേടിക്കാട്ടൂകുന്നേൽ സ്വീകരിച്ചത് കേരള കോൺഗ്രസ്‌ (എം) ലേയ്ക്ക് തിരിച്ചു വരാൻ എന്ന് സൂചന. നിയോജക മണ്ഡലത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന നന്ദി പര്യടനത്തിൽ ഒരിടത്തും ജോസഫ് വിഭാഗം പങ്കെടുത്തിരുന്നില്ല.

എന്നാൽ റോഷിയുടെ തണലിൽ നേതൃത്വത്തിലേക്ക് കടന്നു വന്ന ജോബി യുഡിഫ് സ്ഥാനാർഥിയായത് കൊന്നത്തടിപഞ്ചായത്തിലും കേരളത്തിലും യു ഡി എഫ് അധികാരത്തിലെത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു. എന്നാൽ ഭരണം നഷ്ടമായതോടെ പാർട്ടിയുടെ ഉത്തരവാദിത്വവും ജോബിയെ ഏൽപ്പിച്ച് ജോസഫ് വിഭാഗം പ്രവർത്തകർ കൊന്നത്തടിയിൽ നിശബ്ദരായി ഇതോടൊപ്പം കൊന്നത്തടിയിലെ യു ഡി എഫ് നേതാക്കളുടെ ചേർച്ചയില്ലായ്മയും തലവേദനയായിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് മുന്നണി വിടുന്ന കാര്യം ജോബി ചിന്തിക്കുന്നത്. ജോസഫ് വിഭാഗത്തിന് ഔദ്യോഗിക പാർട്ടി അംഗീകാരമില്ലാത്തതിനാൽ മുന്നണി വിടുന്നത് പ്രശ്നമല്ല. കേരളകോൺഗ്രസ്‌ (എം) നേതൃത്വവുമായി ജോബി രഹസ്യ ചർച്ച നടത്തിയിരുന്നു. കൊന്നത്തടിയിൽ കേരള കോൺഗ്രസ്‌ (എം) ന്റെ പ്രദേശിക നേതൃത്വത്തിന്റെ എതിർപ്പ് പരിഹരിക്കാനായാൽ ജോബി കേരള കോൺഗ്രസ്‌ (എം) ൽ ഉടൻ തിരിച്ചെത്തും

Facebook Comments Box