Kerala News

ആത്മഹത്യ ചെയ്യാന്‍ വിഷക്കായ കഴിച്ച കൂട്ടുകാരികളില്‍ ഒരാള്‍ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം

Keralanewz.com

കോട്ടയം: കോട്ടയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ 19കാരിയാണ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്. ഇവരുടെ സുഹൃത്തായ വെള്ളൂര്‍ സ്വദേശിനി(19) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


ചൊവ്വാഴ്ച വൈകിട്ടാണ് സുഹൃത്തുക്കളായ രണ്ടുപേരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്വന്തം വീടുകളില്‍വെച്ച് ഇരുവരും ഒരേസമയം വിഷക്കായ കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


ആത്മഹത്യയ്ക്ക് ശ്രമിച്ച വെള്ളൂര്‍ സ്വദേശിനി നേരത്തെ പോക്‌സോ കേസിലെ ഇരയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തുവരികയാണെന്നും പോലീസ് അറിയിച്ചു

Facebook Comments Box