മോനിപ്പള്ളി – ഉഴവൂര്‍, പരിയത്താനത്ത്പാറ – ഒഴുകയില്‍പടി റോഡുകളുടെ പുനര്‍ നിര്‍മ്മാണോത്ഘാടനം ജോസ് കെ മാണി എം.പി നാളെ നിർവഹിക്കും, തോമസ് ചാഴികാടൻ എം.പി അദ്ധ്യക്ഷനായിരിക്കും: 6.13 കോടി രൂപയ്ക്ക് പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍ നിര്‍മാണം

Keralanewz.com

കുറവിലങ്ങാട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമ സടക്ക്  യോജനയില്‍ (പിഎംജിഎസ്‌വൈ) ഉള്‍പ്പെടുത്തി ഉഴവൂര്‍ ബ്ലോക്കിലെ ഉഴവൂര്‍  ഗ്രാമപഞ്ചായത്തില്‍ പുനര്‍നിര്‍മ്മിക്കുന്ന മോനിപ്പള്ളി – കുഴിപ്പില്‍-പയസ്മൗണ്ട് – കപ്പുകാല –  ഉഴവൂര്‍ റോഡിന്റെയും, കടപ്ലാമറ്റം ഗ്രാമപഞ്ചായത്തില്‍ പുനര്‍നിര്‍മ്മിക്കുന്ന പരിയത്താനത്ത്പാറ – തൈക്കാട്ട് തറ – വയലാ സ്‌കൂള്‍ – ഒഴുകയില്‍പടി റോഡിന്റെയും  നിര്‍മ്മാണ ഉദ്ഘാടനം  മാര്‍ച്ച് 9  ബുധനാഴ്ച തോമസ് ചാഴികാടന്‍ എംപിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്നവിവിധ യോഗങ്ങളില്‍  ജോസ് കെ മാണി എംപി നിര്‍വഹിക്കും


മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളി പാരിഷ് ഹാളില്‍ വൈകുന്നേരം  3 മണിക്ക് ചേരുന്ന  യോഗത്തില്‍  3.82 കോടി  ചിലവില്‍ നിര്‍മ്മിക്കുന്ന  മോനിപ്പള്ളി – ഉഴവൂര്‍ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തും


വയലാ സ്‌കൂള്‍ ജംഗ്ഷനില്‍  വൈകുന്നേരം 5 മണിക്ക്  ചേരുന്ന യോഗത്തില്‍ 2.31 കോടി  ചിലവില്‍ നിര്‍മ്മിക്കുന്ന പരിയത്താനത്ത്പാറ -ഒഴുകയില്‍പടി  റോഡിന്റെ  നിര്‍മ്മാണ ഉദ്ഘാടനം നടക്കും


ഉദ്ഘാടന യോഗങ്ങളില്‍  അഡ്വ. മോന്‍സ് ജോസഫ്  എംഎല്‍എ മുഖ്യപ്രഭാഷണവും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മുഖ്യാതിഥിയും ആകും.  2020- 21 കാലയളവില്‍  കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക്  പിഎംജിഎസ്‌വൈ പദ്ധതിയില്‍ മൊത്തം ലഭിച്ചിരിക്കുന്ന  65 കിലോമീറ്റര്‍ റോഡില്‍ ഉള്‍പ്പെടുത്തിയാണ് 5 കിലോമീറ്റര്‍ നീളമുള്ള മോനിപ്പള്ളി – ഉഴവൂര്‍ റോഡും, 3.6 കിലോമീറ്റര്‍ നീളമുള്ള  പരിയത്താനത്ത്പാറ – ഒഴുകയില്‍പടി റോഡും നിര്‍മ്മിക്കുന്നതെന്ന്  തോമസ് ചാഴികാടന്‍ എം പി അറിയിച്ചു


മോനിപ്പള്ളി റോഡില്‍ നിന്നും ആരംഭിച്ച് പയസ്മൗണ്ട് -കപ്പുകാല വഴി ഉഴവൂര്‍ കവലയില്‍ എത്തിച്ചേരുന്ന  റോഡില്‍  രണ്ടു കലുങ്ക് നിര്‍മ്മാണവും ഡ്രെയിനേജ് വര്‍ക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെമ്പള്ളി വയലാ റോഡില്‍  പരിയത്താനത്ത്പാറ  ഭാഗത്തുനിന്നും ആരംഭിച്ച് വയലാ സ്‌കൂള്‍ – തൈക്കാട്ട്തറ വഴി  ഒഴുകയില്‍പടിയില്‍ എത്തിച്ചേരുന്ന റോഡില്‍  മൂന്ന് കലുങ്ക് നിര്‍മ്മാണവും ട്രെയിനേജ് വര്‍ക്കുകളും ഉള്‍പ്പെടുത്തി. 3.75 മീറ്റര്‍ വീതിയിലാണ് റോഡുകള്‍ നിര്‍മ്മിക്കുന്നത്


 പിഎംജിഎസ്‌വൈ പദ്ധതികള്‍ക്ക് റോഡ് സുരക്ഷാ ഓഡിറ്റ് നിര്‍ബന്ധമായതിനാല്‍ സുരക്ഷിത ഗതാഗതത്തിന്  ആവശ്യമായ ദിശാ സൂചന ബോര്‍ഡുകളും  മറ്റും ഉള്‍പ്പെടുത്തിയാണ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. ഡിസംബറില്‍ രണ്ടു റോഡുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും എം പി അറിയിച്ചു.


ഉദ്ഘാടന യോഗങ്ങളില്‍  ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയേടത്തു ചാലില്‍ സ്വാഗതം ആശംസിക്കും. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ജോണി സ് സ്റ്റീഫന്‍, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോയി കല്ലുപുര, ജില്ലാ പഞ്ചായത്ത് മെമ്പര്‍  പി എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഡോ സിന്ധു മോള്‍ ജേക്കബ്,  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (പി എം ജി എസ് വൈ) സുമ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിനേശന്‍ പി കെ,  റവ. ഫാദര്‍  കുര്യന്‍ തട്ടാര്‍കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ  പി എന്‍ രാമചന്ദ്രന്‍, ജീന സിറിയക്ക്, സിന്‍സി മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ  ശ്രീനി തങ്കപ്പന്‍, ന്യൂജന്റ് ജോസഫ്, വി റ്റി സുരേഷ്, അഞ്ചു പി ബെന്നി, ബിന്‍സി അനില്‍, ജസീന്ത പൈലി, പ്രവീണ്‍ പ്രഭാകര്‍,മത്തായി മാത്യു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ തോമസ് ടി കീപ്പുറം, പി എം ജോസഫ്, ജോസ് ജോസ് തൊട്ടിയില്‍, റോയി മലയില്‍, സോമനാഥ് പിള്ള കാനാട്ട്, വിനോദ് പുളിക്കനിരപ്പേല്‍, സജി സഭക്കാട്ടില്‍, മോഹനന്‍ തേക്കടയില്‍, ബേബി വര്‍ക്കി, തോമസ് പുളിക്കിയില്‍, സി സി മൈക്കിള്‍, തോമസ്  ആല്‍ബര്‍ട്ട്, ഗോപിദാസ്  തറപ്പില്‍, ജോമോന്‍ കെ എസ്,  ജോയി അഞ്ചാംതടത്തില്‍, ജയ്‌സണ്‍ കൊല്ലപ്പള്ളി,  തുടങ്ങിയവര്‍ പ്രസംഗിക്കും

Facebook Comments Box