Tue. Apr 16th, 2024

മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാര്‍ ഒന്നിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

By admin Jul 2, 2021 #filim
Keralanewz.com

മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാര്‍ ഒന്നിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, കാവ്യ മാധവന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ക്ക് ഒപ്പം കെ പി എസി ലളിതയേയും ചിത്രത്തില്‍ കാണാം. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏഷ്യാനെറ്റ് അവാര്‍ഡ് നൈറ്റിനിടെ എടുത്ത ചിത്രം പങ്കുവച്ചത് ലക്ഷ്മി ഗോപാലസ്വാമിയാണ്.

‘ഏഷ്യാനെറ്റ് അവാര്‍ഡ് 2001. മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്കാരം അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. സംവിധായകന്‍ ലോഹിതാദാസിനെ ഓര്‍ക്കുകയും വളരെ മിസ് ചെയ്യുകയും ചെയ്യുന്നു. കാവ്യ, സംയുക്ത, ഗീതു, കെ പി എസി ലളിത ചേച്ചി എന്നിവര്‍ക്ക് ഒപ്പം ബാക്ക് സ്റ്റേജില്‍ നിന്നുള്ള ഒരോര്‍മ്മ,’ ലക്ഷ്മി കുറിക്കുന്നു

Facebook Comments Box

By admin

Related Post