കേരള കോൺഗ്രസ് (എം) പുത്തൻ രാഷ്ട്രീയ യുഗത്തിലേക്ക് ജോസ് കെ മാണി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കുവൈറ്റ്: രാഷ്ട്രീയപരമായും സംഘടനപരമായും കേരള കോൺഗ്രസ് (എം)  പരിഷ്കരിക്കപ്പെട്ടു ഒരു അജയ്യ തിരുത്തൽ ശക്തിയായി  പുതിയ രാഷ്ട്രീയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ് എന്ന് പ്രവാസി കേരള കോൺഗ്രസ്(എം) കുവൈറ്റ്  ‘അഭിമാനസന്ധ്യ ‘ ഉത്ഘാടനം നിർവഹിച്ചുകൊണ്ട് ശ്രീ. ജോസ് കെ. മാണി പ്രസ്താവിച്ചു. വിവിധ വലതുപക്ഷ പാർട്ടികളിൽ നിന്നും കേരളാ കോൺഗ്രസ്‌ (M) ലേക്കുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്ക് തുടരുന്നത് പ്രകടമായ തെളിവാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.                              ബഹു. മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ , ബഹു. ചീഫ് വിപ്പ്‌ ഡോ. എൻ. ജയരാജ്‌, MLA മാരായ അഡ്വ. ജോബ് മൈക്കിൾ, അഡ്വ. പ്രമോദ് നാരായണൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എന്നിവർക്ക് സ്വീകരണം നൽകിയ പ്രസ്തുത ഓൺലൈൻ പരിപാടിയിൽ പ്രവാസി കേരള കോൺഗ്രസ്  (എം)  കുവൈറ്റ്‌ പ്രസിഡൻ്റ് അഡ്വ സുബിൻ അറക്കൽ അദ്ധ്യക്ഷതയും സെക്രട്ടറി ജോബിൻസ് ജോൺ സ്വാഗതവും ട്രെഷറർ സുനിൽ തൊടുക നന്ദിയും പറഞ്ഞു

നിയമസഭ ഇലക്ഷൻ പ്രചാരണ പ്രവർത്തനങ്ങളെ ശ്രീ. ജോസ് കെ മാണി അഭിനന്ദിച്ചു.


കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാന്‍ കെ.എം മാണി നടത്തിയ പ്രവര്‍ത്തനങ്ങളാണ് പ്രസ്ഥാനത്തിന്റെ നിലനില്‍പ്പ് എന്നും, ലോകമെങ്ങുമുള്ള മലയാളികളുടെ ഹൃദയത്തില്‍ കെ.എം മാണിക്കും കേരളാ കോൺഗ്രെസ് (M) നും എന്നും പ്രഥമ സ്ഥാനമുണ്ടെന്ന് മുഖ്യ പ്രാസംഗികൻ ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ സൂചിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ വലിയ ആശ്വാസവും, കര്‍ഷകര്‍ക്ക് നിദാന്ത പ്രചോദനവും ലഭിക്കത്തക്ക രീതിയില്‍ ജലസേചന വകുപ്പ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ഓടു കൂടി കേരളത്തിനു സമ്പൂര്‍ണ കുടിവെളള പദ്ധതി നടപ്പാക്കും എന്ന് മന്ത്രി അറിയിച്ചു.

ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംഎൽഎ മാരായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, തുടങ്ങിയവര്‍ സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് മറുപടി പ്രഭാഷണം നടത്തി.   അഡ്വ.ലാല്‍ജി ജോര്‍ജ്ജ്, ശ്രീ. ബെന്നി പയ്യപ്പള്ളി, ശ്രീ. ബിജു എണ്ണമ്പ്രയിൽ,  ശ്രീ. മോഹന്‍ ജോര്‍ജ്, ശ്രീ. എം പി സെന്‍, ശ്രീ. തോമസ് മുണ്ടിയാനി, ശ്രീ. ഷാജി നാഗരൂർ  തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •