AccidentKerala News

തമിഴ്‌നാട് തേനി പെരിയ കുളത്ത് മലയാളികളായ വേളാങ്കണ്ണി തീർഥാടന ‘ സംഘം സഞ്ചരിച്ച കാർ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചു 3 പേർ മരിച്ചു. ഒരാളുടെ പരിക്ക് ഗുരുതരം . അപകടത്തിൽ പെട്ടത് കുറവിലങ്ങാട് സ്വദേശികൾ.

Keralanewz.com

കോട്ടയം: കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45)
നമ്പുശ്ശേരി കോളനി അമ്പലത്തുങ്കൽ ജോജിൻ (33)
പകലോമറ്റം കോയിക്കൽ ജയ്ൻ തോമസ് (30) എന്നിവരാണ് മരിച്ചത്. ഗോവിന്ദപുരം പുത്തൻ കുന്നേൽ പി.ജി. ഷാജി. (50) ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കൽ കോളജിൽ .
ഇന്നു പുലർച്ച അഞ്ചരയോടെ ആയിരുന്നു അപകടം, സുഹൃത്തുക്കളായ 4 പേരും വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. കാർ പൂർണമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ കാറും ബസും മറിഞ്ഞു. 18 ബസ് യാത്രക്കാർക്കും പരുക്കുണ്ട്. അപകട വിവരം അറിഞ്ഞ് ബന്ധുക്കൾ തേനിയിലേക്ക് തിരിച്ചിട്ടുണ്ട്.

Facebook Comments Box