Kerala News

സംസ്ഥാന ബഡ്ജറ്റിൽ ആദ്യഗഡു പ്രവർത്തന മൂലധനമായി 40 ലക്ഷം രൂപ വകയിരുത്തിയ എൽഡിഎഫ് ഗവൺമെന്റനെയും നേതാക്കളെയും മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ പ്രദീപ് വലിയപറമ്പിൽ അനുമോദിച്ചു

Keralanewz.com

പാലാ :
കടബാദ്ധ്യതകൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ആശ്വാസമായി എൽ ഡി എഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി, കേരള കോൺഗ്രസ്, (എം) ചെയർമാൻ ജോസ് കെ മാണി എം പി യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്ന് സംസ്ഥാന ബഡ്ജറ്റിൽ ആദ്യഗഡു പ്രവർത്തന മൂലധനമായി 40 ലക്ഷം രൂപ വകയിരുത്തിയ എൽഡിഎഫ് ഗവൺമെന്റനെയും നേതാക്കളെയും മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ പ്രദീപ് വലിയപറമ്പിൽ മെമ്പർമാരായ അലക്സി തെങ്ങും പള്ളിക്കുന്നേൽ, ആർ റ്റി മധുസൂദനൻ എന്നിവർ അനുമോദിച്ചു

Facebook Comments Box