Kerala News

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്; പ്രതി റോയ് വയലാട്ട് പൊലീസിൽ കീഴടങ്ങി

Keralanewz.com

കൊച്ചി: പോക്‌സോ കേസ് പ്രതിയായ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് പോലീസിൽ കീഴടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് റോയ് വയലാട്ട് പോലീസിൽ കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയ് വയലാട്ടിനെതിരായ കേസ്.

ആദ്യ രണ്ട് പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രണ്ട് പേരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച കേസിലും  റോയി വയലാട്ടും സൈജു തങ്കച്ചനും പ്രതികളാണ്.

തങ്ങൾക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും മൂന്ന് മാസം കഴിഞ്ഞ് പെൺകുട്ടിയും അമ്മയും പരാതി നൽകിയത് ​ഗൂഢാലോചനയ്ക്ക് തെളിവാണെന്നുമാണ് പ്രതികൾ കോടയിൽ വാദിച്ചത്. കേസിലെ മൂന്നാം പ്രതിയായ അഞ്ജലിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു

Facebook Comments Box