Thu. Apr 25th, 2024

ബസ് കൺസഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം പൊതു പ്രവർത്തകന് യോചിക്കാത്തത് – കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ

By admin Mar 13, 2022 #news
Keralanewz.com

കോട്ടയം : ബസ് കൺസഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം പൊതുപ്രവർത്തകന് യോചിക്കാത്തത് ആണെന്ന് കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ.  ഭരണകൂടത്തിൻ്റെ ഭാഗമായി നിന്ന് കൊണ്ട് വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് മേൽ കൂച്ചുവിലങ്ങു ചാർത്തിയാൽ വിദ്യാർത്ഥി ജനത ഒന്നടങ്കം പ്രതിക്ഷേധിക്കും.ബസ് യാത്രയേ ആശ്രയിക്കുന്ന കേരളത്തിലെ അറുപത് ശതമാനത്തിലധികം വരുന്ന വിദ്യാർത്ഥി സമൂഹം സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലാണ്. അധികാരത്തിൻ്റെ പൗഢിപേറി വിദ്യാർത്ഥി സമൂഹത്തെ പരിഹസിക്കുന്നത് തികഞ്ഞ മാടമ്പിത്തരം ആണെന്നും ബസ് കൺസഷൻ ആരുടെയും ഔദാര്യമല്ല അത് വിദ്യാർത്ഥികളുടെ അവകാശമാണെന്നും. കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ബസ് യാത്ര സൗജന്യമാക്കാൻ ഗവൺമെൻറ് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Facebook Comments Box

By admin

Related Post