Kerala News

ഒൻപത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിൽ: സംഭവം കണ്ണൂരിൽ

Keralanewz.com

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിൽ. പരിയാരം തിരുവട്ടൂരിലെ മദ്രസ അധ്യാപകനായ പന്നിയൂരിലെ റസാഖി(43)നെതിരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പരിയാരം പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു

ഓണ്‍ലൈന്‍ പഠനത്തിലെ സംശയം തീര്‍ക്കാനായി മദ്രസയിലെത്തിയ ഒൻപതുവയസുകാരനെയാണ് റസാഖ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞപ്പോഴാണ് മതപണ്ഡിതന്റെ തനിനിറം പുറത്തായത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ അദ്ധ്യാപകനെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയതായി മദ്രസ മാനേജ്‌മെന്റ് അറിയിച്ചു

Facebook Comments Box