Movies

നടന്‍ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖും അമൃതദാസുമായുള്ള വിവാഹം കൊച്ചിയില്‍ നടന്നു

Keralanewz.com

നടന്‍ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖും അമൃതദാസുമായുള്ള വിവാഹം ഇന്നലെ കൊച്ചിയില്‍ നടന്നു. താരസമ്ബന്ന മായിരുന്നു ചടങ്ങ്.

കൊച്ചിയില്‍ നടന്ന വിവാഹ റിസപ്ഷനില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ എത്തി. ചടങ്ങില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ആന്‍ണി പെരുമ്ബാവൂരും എത്തിയിരുന്നു.

വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്‌ ക്ലാസ് ലുക്കിലാണ് മമ്മൂട്ടി എത്തിയത്. ബറോസ് ലുക്കിലായിരുന്നു മോഹന്‍ലാല്‍. മറൂണ്‍ സ്വെറ്റ് ഷര്‍ട്ടിനൊപ്പം ബ്ലാക്ക് ജീന്‍സും തൊപ്പിയുമാണ് താരം ധരിച്ചിരുന്നത്. സിദ്ധിഖിനൊപ്പം സൂപ്പര്‍താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം രമേഷ് പിഷാരടിയും വിവാഹചടങ്ങില്‍ മോഹന്‍ലാലിനോടൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു

ഫെബ്രുവരി 22ന് ആയിരുന്നു ഷഹീന്‍ സിദ്ദിഖിന്റെ വിവാഹനിശ്ചയം നടന്നത്. ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് ഷഹീന്‍ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവച്ചത്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്‍ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തെത്തുന്നത്. അച്ഛാ ദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീര്‍ അഭിനയിച്ചു. അമ്ബലമുക്കിലെ വിശേഷങ്ങള്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി നായകനായ കുഞ്ഞെല്‍ദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളിലും ഷഹീന്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു

Facebook Comments Box