ഇന്നും നാളെയും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ : പരിശോധനകള്‍ക്കായി കൂടുതല്‍ പോലീസിനെ വിന്യസിക്കും

Spread the love
       
 
  
    

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍. അനാവശ്യ യാത്രകള്‍ പാടില്ല. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വീടുകളില്‍ നിന്നും ഒരാള്‍ക്ക് പുറത്ത് പോകാം. പരിശോധനകള്‍ക്കായി കൂടുതല്‍ പോലീസിനെ വിന്യസിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

*പൊതുഗതാഗതം ഉണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരികള്‍ അനുവദിക്കില്ല.

*ആശുപത്രി ആവശ്യങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മറ്റു വിഭാഗത്തില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ.

*ഹോട്ടലുകളില്‍ ടേക്ക് എവെ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ചായക്കടകള്‍ തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

*മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാം.

കോവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും.

Facebook Comments Box

Spread the love