Thu. Apr 18th, 2024

ഭാരത് ബയോടെക് കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു; മൂന്നാംഘട്ട പരീക്ഷണം നടത്തിയത് 18 മുതല്‍ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരില്‍

By admin Jul 3, 2021 #news
Keralanewz.com

ബെംഗളൂരു: ഭാരത് ബയോടെക് കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങള്‍ പുറത്തുവിട്ടു. പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷിയും വാക്സീന്‍ പൂര്‍ണമായും സുരക്ഷിതമാണ് നല്‍കുന്നുവെന്നും കമ്ബനി അവകാശപ്പെടുന്നു.മൂന്നാംഘട്ട പരീക്ഷണം നടത്തിയത് 18 മുതല്‍ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരിലാണ് .

ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63% വാക്സീന്‍ ഫലപ്രദമാണ്. നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് 98 ശതമാനവും വാക്സീന്‍ ഫലപ്രദമായി.

വാക്സീന്‍ ഉപയോ​ഗിച്ച രോ​ഗികളെ ആശുപത്രിയിലെത്തേണ്ടത് പരമാവധി കുറച്ചു. ബി.1.617.2 ഡെല്‍റ്റ വഭേദത്തിനെതിരെ വാക്സീന്‍ 65% ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളില്‍ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു.

Facebook Comments Box

By admin

Related Post