National News

നമ്ബര്‍ പ്ലേറ്റിന് പകരം ബൈക്കില്‍ ‘എംഎല്‍എയുടെ കൊച്ചുമകന്‍’ എന്ന ബോര്‍ഡുമായി ഒരു വിരുതന്‍

Keralanewz.com

നാഗര്‍കോവില്‍ : ബൈക്കിന്റെ നമ്ബര്‍ പ്ലേറ്റിന് പകരം മറ്റൊരു ‘നമ്ബറുമായി’ നാഗര്‍കോവിലിലെ അമരീഷ് എന്ന വിരുതന്‍.

സ്ഥലം എംഎല്‍എയുടെ കൊച്ചുമകനാണെന്നാണ് അമരീഷിന്റെ ബൈക്കില്‍ നമ്ബര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത്.നാഗര്‍കോവില്‍ എംഎല്‍എ ശ്രീ. എംആര്‍ ഗാന്ധിയുടെ കൊച്ചുമകന്‍’. എന്ന നമ്ബര്‍ പ്ലേറ്റുമായി ബൈക്കും അതിലിരിക്കുന്ന യുവാവിന്റെ ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. തമിഴ്നാട്ടില്‍ എംഎല്‍എയുടെ കൊച്ചുമകന് ഗതാഗത നിയമങ്ങളൊന്നും ബാധകമല്ലേ എന്ന തലക്കെട്ടോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഈ ഫോട്ടോ പ്രചരിക്കുന്നത്.

എന്നാല്‍, നമ്ബര്‍ ​പ്ലേറ്റില്‍ പറയുന്ന നാഗര്‍കോവില്‍ എംഎല്‍എ എംആര്‍ ഗാന്ധി അവിവാഹിതനാണ് എന്നതാണ് വാസ്തവം.എംഎല്‍എ എംആര്‍ ഗാന്ധിയുടെ അനുയായി കണ്ണന്റെ മകന്‍ അമരീഷ് ആണ് നമ്ബര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ ‘നമ്ബറുമായി’ സഞ്ചരിച്ച്‌ വൈറലായത്. എംഎല്‍എയുടെ കൊച്ചുമകനാണ് എന്ന ബോര്‍ഡ് വെച്ച്‌ നഗരത്തിലൂടെ കറങ്ങുന്ന അമരീഷിന്‍റെ ബൈക്കിന്റെ ചിത്രമെടുത്ത നാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയായിരുന്നു.പിന്നാലെ പഹയന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുമായി

Facebook Comments Box