Sun. May 12th, 2024

കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് നാളെ പൊളിച്ചു തുടങ്ങും

By admin Mar 21, 2022 #ksrtc kottayam
Keralanewz.com

കോട്ടയം: കോട്ടയം കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡിലെ പഴയ കെട്ടിടം നാളെ മുതല്‍ പൊളിച്ചു തുടങ്ങും. 15 ദിവസത്തിനുള്ളില്‍ പൊളിക്കല്‍ പൂര്‍ത്തിയാക്കും.

ഇല്ലിക്കല്‍ സ്വദേശി 6.20 ലക്ഷം രൂപയ്ക്കാണ് ഇതിനു കരാറെടുത്തിരിക്കുന്നത്.
പൊളിക്കലിന് മുന്നോടിയായി കെട്ടിടത്തിലുള്ള സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് താത്കാലികമായി മാറ്റും. ഇന്‍ഫര്‍മേഷന്‍ കൗണ്ടറും മറ്റും കാന്റീന് സമീപത്തേക്കും മറ്റ് ഓഫീസുകള്‍ കാന്റീന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്കു മാറ്റും. സ്റ്റാന്‍ഡിലെ കടകള്‍ക്ക് ഒഴിയാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. കാത്തിരിക്കാനുള്ള സൗകര്യം ഇല്ലാതാകുമെന്നതാണ് യാത്രക്കാര്‍ നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നം.

 ക്രമീകരണങ്ങള്‍
ബസുകള്‍ സ്റ്റാന്‍ഡിലേയ്ക്ക് കയറുക നിലവിലുള്ള വഴിയിലൂടെ തന്നെയാകുമെങ്കിലും ഇറങ്ങുന്നത് തൊട്ടടുത്ത ടാക്‌സി സ്റ്റാന്റിന് സമീപമുള്ള റോഡിലൂടെയാകും. കെട്ടിടം പൊളിക്കുമ്ബോള്‍ പാര്‍ക്കിംഗ് സൗകര്യം കുറയുമെന്നതിനാല്‍ തിരക്കേറുമ്ബോള്‍ കോടിമതയിലും ടി.ബി.റോഡിലുമായി പാര്‍ക്കിംഗ് ക്രമീകരിക്കും. ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം സ്റ്റാന്റില്‍ തുടരും. കെട്ടിടം പൊളിച്ചു നീക്കിയശേഷം ഈ സ്ഥലം ടൈല്‍ പാകി നവീകരിച്ച്‌ പാര്‍ക്കിംഗ് യാര്‍ഡാക്കി മാറ്റും.

 എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട്

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 1.8കോടി രൂപ ഉപയോഗിച്ചാണ് നവീകരണം. നവീകരണത്തിന്റെ ഭാഗമായി തിയേറ്റര്‍റോഡിനോട് ചേര്‍ന്ന് എല്‍ ആകൃതിയില്‍ കാത്തിരിപ്പുകേന്ദ്രവും ഓഫീസും നിര്‍മിക്കും. എന്നാല്‍, പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഇഴയുകയാണ്. മൂന്നു നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ആദ്യനിലയുടെ നിര്‍മാണത്തിന്റെ പകുതി മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. കരാര്‍ പ്രകാരമുള്ള പണം ലഭിക്കാത്തതിനാല്‍ കരാറുകാരന്‍ നിര്‍മാണം നിറുത്തിവച്ചിരിക്കുകയാണ്.

” ഇന്ന് പൊളിക്കല്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും അസൗകര്യങ്ങള്‍ മൂലം നാളത്തേയ്ക്ക് മാറ്റി. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല”

– ഡി.ടി.ഒ കോട്ടയം

Facebook Comments Box

By admin

Related Post

You Missed