Kerala News

കെഎസ്‌ആര്‍ടിസി ബസിനടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു; തള്ളിയിട്ടതെന്ന് ആരോപണം: ഒരാള്‍ കസ്റ്റഡിയില്‍

Keralanewz.com

ചങ്ങനാശേരി: കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു.

വൈകിട്ടു മൂന്നോടെയാണ് സംഭവം. തിരുവനന്തപുരം-കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ടാണ് യുവാവ് മരിച്ചത്. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

ബസ് സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തി എടുക്കുന്നതിനിടയിലാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബസ് എടുക്കുന്ന സമയത്ത് യുവാവിനെ മറ്റൊരാള്‍ തള്ളിയിട്ടതാണെന്ന സംശയവുമുയര്‍ന്നു. ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Facebook Comments Box