Mon. Apr 29th, 2024

രാജ്യത്തെ ഏറ്റവും മികച്ച ആഡംബര ബസ് ഇനി കെഎസ്‌ആര്‍ടിസിക്ക് സ്വന്തം

By admin Mar 4, 2022 #ksrtc #luxury bus
Keralanewz.com

തിരുവനന്തപുരം: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന് കെഎസ്‌ആര്‍ടിസി വാങ്ങിയ ലക്ഷ്വറി ബസ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും.

വോള്‍വോയുടെ സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് എത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ലക്ഷ്വറി ബസാണ് ഇതെന്ന് കെഎസ്‌ആര്‍ടിസി അവകാശപ്പെട്ടു.

വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മിച്ച ഇന്ത്യയിലെ തന്നെ ആദ്യ എട്ടു സ്ലീപ്പര്‍ ബസുകളാണ് കെഎസ്‌ആര്‍ടിസിക്ക് കൈമാറുന്നത്. വോള്‍വോ ബി 11ആര്‍ ഷാസി ഉപയോഗിച്ച്‌ നിര്‍മിച്ച ബസുകളാണ് കെഎസ്‌ആര്‍ടിസി -സിഫ്റ്റിലേക്ക് വേണ്ടി എത്തുന്നത്. കൂടാതെ അശോക് ലൈലാന്റ് കമ്ബനിയുടെ ലക്ഷ്വറി ശ്രേണിയില്‍പ്പെട്ട 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എസി ബസുകളും ഘട്ടംഘട്ടമായി രണ്ടുമാസത്തിനുള്ളില്‍ കെഎസ്‌ആര്‍ടിസിക്ക് ലഭിക്കും.

കെഎസ്‌ആര്‍ടിസി – സിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച്‌ ദീര്‍ഘ ദൂര സര്‍വിസുകള്‍ ആരംഭിക്കും. ഏഴു വര്‍ഷം കഴിഞ്ഞ കെഎസ്‌ആര്‍ടിസിയുടെ 704 ബസുകള്‍ ഘട്ടംഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ് പുതിയ ബസുകള്‍ എത്തുന്നത്. ഇത് ഓപ്പറേറ്റ് ചെയ്യുന്നത് കെഎസ്‌ആര്‍ടിസി – സിഫ്റ്റാണ്. സിഫ്റ്റിലേക്ക് ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്കുള്ള നിയമന നടപടിയുടെ ഭാഗമായുള്ള റാങ്ക് ലിസ്റ്റ് ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ പരിശീലനവും നല്‍കും.

Facebook Comments Box

By admin

Related Post