Kerala News

എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം കത്തിക്കുത്ത് : മദ്യപിച്ചെത്തിയ ആള്‍ യുവാവിനെ കുത്തിവീഴ്ത്തി

Keralanewz.com

കൊച്ചി: എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം മദ്യപിച്ചെത്തിയ ആള്‍ യുവാവിനെ കുത്തിവീഴ്ത്തി. പെരുമ്ബാവൂര്‍ ചോലാമറ്റം തോട്ടത്തില്‍ വീട്ടില്‍ ആല്‍വിന്‍ ജോണിക്കാണ് (30) കുത്തേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് പറവൂര്‍ മുനമ്ബം കവല പതിശ്ശേരി വീട്ടില്‍ രോഹിത് (25) പൊലീസ് പിടിയിലായി.

തിങ്കളാഴ്ച രാത്രി 11.50ഓടെ ആയിരുന്നു സംഭവം. എറണാകുളത്ത് എത്തിയ ആല്‍വിന്‍ രാത്രി റോഡരികിലുണ്ടായിരുന്ന സ്ത്രീകളുമായി സംസാരിക്കുകയായിരുന്നു. ഈ സമയം മദ്യപിച്ച്‌ സ്ഥലത്തെത്തിയ രോഹിത് ആല്‍വിനുമായി വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെ, രോഹിത് കൈയില്‍ കരുതിയ കത്തിയെടുത്ത് ആല്‍വിനെ കുത്തുകയായിരുന്നു. പരിക്കേറ്റ ആല്‍വിന്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലാണ്.

പ്രതിക്കൊപ്പമുണ്ടായിരുന്നവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Facebook Comments Box