Kerala News

പാലായില്‍ ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയ്ക്കും ഭര്‍ത്താവിനും നേരെ പട്ടാപ്പകല്‍ ആക്രമണം. വിദ്യാര്‍ത്ഥിനിയെ കമന്റടിച്ചത് ചോദ്യം ചെയ്തപ്പോള്‍ ആക്രമണം അഴിച്ചുവിട്ടതായി പരാതി

Keralanewz.com

പാലാ: ഞാെണ്ടിമാക്കല്‍ കവലയില്‍ വഴിയാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ വര്‍ക് ഷോപ് ഉടമയും കൂട്ടാളികളും ആക്രമിക്കുകയും ബൂട്ട് ഇട്ട് ചവിട്ടുകയും ചെയ്തതായി പരാതി.

ഞൊണ്ടിമാക്കല്‍ കവലയില്‍ മാരുതി വര്‍ക്ക് ഷോപ്പ് നടത്തുന്നയാള്‍ വിദ്യാര്‍ത്ഥിയും ഗര്‍ഭിണിയുമായ യുവതിയും ഭര്‍ത്താവും നടന്നു പോകുമ്ബോള്‍ വര്‍ക്ക്ഷോപ്പില്‍ നിന്ന് കമന്റടിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം.

യുവതിയെ കമന്‍ന്‍്റടിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വര്‍ക് ഷോപ് ഉടമയും കുട്ടാളികളും അടിച്ചു വീഴ്ത്തുകയും യുവതിയെ ബുട്ട് ഇട്ട് ചവിട്ടുകയും ചെയ്യുകയായിരുന്നു. പോലിസിനെ വിളിക്കാന്‍ തുടങ്ങിയ ദമ്ബതികളെ വണ്ടിയിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പോലീസ് വരുന്നതിന് തൊട്ടു മുന്‍പ് പ്രതികള്‍ അവിടുന്ന് വാഹനത്തില്‍ കടന്നു കളഞ്ഞുവത്രെ. പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook Comments Box