Kerala News

യുക്രെയ്‌നില്‍ നിന്ന് ഇതുവരെ 652 മലയാളികള്‍ എത്തി: ഇന്നലെ മാത്രം 295 പേര്‍

Keralanewz.com

യുെക്രയ്നില്‍ നിന്ന് ‘ഓപ്പറേഷന്‍ ഗംഗ’ യുടെ ഭാഗമായി ഇതുവരെ രാജ്യത്തേക്ക് എത്തിയവരില്‍ 652 മലയാളികളെ സംസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ എത്തിച്ചെന്ന് സര്‍ക്കാര്‍.

ഇന്നലെ മാത്രം 295 പേരെ കേരളത്തിലേക്കു കൊണ്ടുവരാനായി. മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഡല്‍ഹിയില്‍ നിന്ന് ഒരുക്കിയത്. എന്നാല്‍ യാത്രക്കാരുടെ എണ്ണം കുറവായിരുന്നതിനാല്‍ ഒരു ഫ്ലൈറ്റ് റദ്ദാക്കി.

ആദ്യത്തെ ഫ്ലൈറ്റ് വൈകിട്ട് 4:50ന് നെടുമ്ബാശേരിയില്‍ എത്തി. 166 വിദ്യാര്‍ത്ഥികള്‍ ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരെ സ്വദേശങ്ങളില്‍ എത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ നിന്ന് കാസര്‍ഗോഡേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകള്‍ സജ്ജമാക്കിയിരുന്നു.

ഡല്‍ഹിയില്‍ നിന്നുള്ള രണ്ടാമത്തെ ചാര്‍ട്ടേഡ് ഫ്ലൈറ്റ് രാത്രി 9.30ന് കൊച്ചിയില്‍ എത്തി. ഇതില്‍ 102 യാത്രക്കാരുണ്ടായിരുന്നു

Facebook Comments Box