Sat. May 4th, 2024

സംസ്ഥാനത്ത് ഇന്നുമുതല്‍ ടാങ്കര്‍ ലോറി സമരം; ഇന്ധനക്ഷാമത്തിന് സാധ്യത

By admin Mar 21, 2022 #fuel tanker lorry #strike
Keralanewz.com

സംസ്ഥാനത്ത് ഇന്നുമുതല്‍ ടാങ്കര്‍ ലോറി സമരം; ഇന്ധനക്ഷാമത്തിന് സാധ്യത

നികുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്ബനികളുമായി ഉണ്ടായ തര്‍ക്കമാണ് സമരത്തിന് കാരണം.

ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ധനവിതരണം തടസപ്പെടുക. നികുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്ബനികളുമായി ഉണ്ടായ തര്‍ക്കമാണ് സമരത്തിന് കാരണം. ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റ് 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കണമെന്ന് ആവശ്യപ്പെട്ടു ലോറി ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

ടാക്‌സ് സംബന്ധിച്ച്‌ ഉള്ള വിഷയം പെട്രോളിയം കമ്ബനികളും, ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റും തമ്മിലുള്ളതാണെന്നും, വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണണമെന്നുമാണ് ഇവരുടെ ആവശ്യം.

600 ഓളം ലോറികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നതിനാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമത്തിന് ഇടയായേക്കും.

Facebook Comments Box

By admin

Related Post