ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു
തൃശൂര്‍ : ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആന്റണി ഈസ്റ്റ്മാൻ (75) അന്തരിച്ചു.രചയിതാവ്, സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിൽ വച്ചാണ് മരണം. സംസ്കാരം പിന്നീട്. അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ചു. പിന്നീട് എറണാകുളത്തേക്കു മാറുകയും ഈസ്റ്റ്മാന്‍ എന്ന പേരില്‍ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു
അങ്ങനെ ആന്റണി ഈസ്റ്റ്മാന്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. ഏഴ് സിനിമകളാണ് ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്തത്. ഇണയെ തേടി, വയൽ, അമ്പട ഞാനേ!, വര്‍ണത്തേര്, ഇണയെ തേടി, ഐസ്ക്രീം, മൃദുല എന്നിങ്ങനെ ചിത്രങ്ങൾ അദ്ദേഹത്തിൻ്റേതാണ്. നടി സില്‍ക്ക് സ്മിത, സംഗീത സംവിധായകൻ ജോൺസൺ എന്നിവർ അരങ്ങേറ്റം കുറിച്ചത് ആന്റണി ഈസ്റ്റ്മാന്റെ ഇണയെ തേടി എന്ന ചിത്രത്തിലൂടെ ആയിരുന്നു
Facebook Comments Box