Sun. Apr 28th, 2024

കോട്ടയം കലക്ടറേറ്റില്‍ സില്‍വര്‍ലൈന്‍ കല്ല് നാട്ടി യൂത്ത് കോണ്‍ഗ്രസ്; അടിച്ചോടിച്ച് പൊലീസ്

By admin Mar 22, 2022 #news
Keralanewz.com

കോട്ടയം: സില്‍വര്‍ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട് കോട്ടയത്ത് സംഘര്‍ഷം. പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടയം കലക്ടറേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മകമായി സര്‍വേക്കല്ല് സ്ഥാപിച്ചു. പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായി. പൊലീസ് ലാത്തിവീശി. കോട്ടയം നട്ടാശേരിയിലും കുഴിയാലിപ്പടിയിലും പ്രതിഷേധം. സംഘര്‍ഷത്തെതുടര്‍ന്ന് നട്ടാശേരിയില്‍ കല്ലിടല്‍ നിര്‍ത്തിവച്ചു. നട്ടാശേരിയില്‍ രാവിലെ എട്ടരയോടെ വന്‍ പൊലീസ് സന്നാഹത്തോടെയാണ് കല്ലിടല്‍ നടപടികള്‍ പുനരാരംഭിക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്. ജനപ്രതിനിധികളെ ഉള്‍പ്പെടെ സ്ഥലത്തേക്ക് കടത്തിവിടാതെ പൊലീസ് വഴി തടഞ്ഞു. നഗരസഭാ കൗണ്‍സിലര്‍മാര്‍ എത്തിയിട്ടും പൊലീസ് കടത്തിവിടാന്‍ തയാറായില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജനപ്രതിനിധികള്‍ എത്തിയത്.


വഴിതടഞ്ഞ് ആരെയും അറിയിക്കാതെ എന്താണ് നടക്കുന്നതെന്ന് അറിയണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇത് പാറമ്പുഴയാണെന്നും പാക്കിസ്ഥാന്‍ അതിര്‍ത്തി അല്ലെന്നും ജനപ്രതിനിധികള്‍ വ്യക്തമാക്കി. എല്ലാ കല്ലിനും എല്ലാ ദിവസവും കാവല്‍ നില്‍ക്കാന്‍ പൊലീസിനു കഴിയില്ലെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. നേരം വെളുക്കുന്നതിനു മുന്‍പ് ഇത്രയും പൊലീസെത്തി പേടിപ്പിക്കുകയാണ്. ഞങ്ങള്‍ തീവ്രവാദികളാണെന്നു ചാനലില്‍വന്ന് നേതാക്കള്‍ പറയരുതെന്നും നാട്ടുകാര്‍ പറഞ്ഞു. പൊലീസ് നടപടിയെ തുടര്‍ന്ന് നാട്ടുകാര്‍ സില്‍വര്‍ലൈന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. സ്ത്രീകളടക്കം നിരവധിപ്പേരാണു രംഗത്തുള്ളത്.


മലപ്പുറം തിരുനാവായയിലും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ഇന്നലെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഇന്നു വീണ്ടും ഉദ്യോഗസ്ഥരെത്തുമെന്നു സൂചനയുള്ളതിനാല്‍ നാട്ടുകാര്‍ സ്ഥലത്തു തമ്പടിച്ചിരിക്കുകയാണ്. അതേസമയം, കോഴിക്കോട്ടും ചോറ്റാനിക്കരയിലും സില്‍വര്‍ലൈന്‍ കല്ലിടല്‍ സര്‍വേ മാറ്റിവച്ചു. മന്ത്രി സജി ചെറിയാന്‍ സമരക്കാര്‍ക്കെതിരെ പ്രസ്താവന നടത്തിയതില്‍ പ്രതിഷേധിച്ച്, ചെങ്ങന്നൂരില്‍ മന്ത്രിയുടെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി

Facebook Comments Box

By admin

Related Post