Thu. Mar 28th, 2024

ജലക്ഷാമത്തിലേക്ക് നയിക്കപ്പെടുന്നത് ആസൂത്രണത്തിലെ അഭാവംകാരണം; മന്ത്രി റോഷി അ​ഗസ്റ്റിൻ

By admin Mar 22, 2022 #news
Keralanewz.com

തിരുവനന്തപുരം; 44 നദികളാൽ സമ്പന്നവും, 3000 മില്ലി മീറ്റർ വാർഷിക ശരാശര മഴയാൽ സമൃദ്ധമായ കേരളത്തിൽ വേനൽക്കാലങ്ങളിൽ ജലക്ഷാമം അനുഭപ്പെടുന്നുണ്ടെന്നും, ജലക്ഷമാത്തിലേക്ക് നയിക്കപ്പെടുന്നത് ജലത്തിന്റെ കുറവ് കാരണമല്ല, മറിച്ച് ആസുത്രത്തിന്റെ അഭാവം കാരണമാണെന്നും ജലസേചന വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു. ലോക ജലദിനാചരണത്തിന്റെ ഭാ​ഗമായി  തിരുവനന്തപുരം വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ ആനിമേഷൻ സെന്ററിൽ  വെച്ച്  കേരള ജലസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിനിയോ​ഗത്തിലെ കാര്യക്ഷമമായ ജലസംരക്ഷണം കേവലം നിയമ സംവിധാനത്തിലൂടെ നടപ്പാക്കാനാകില്ലെന്നും അതിന് പൊതുജനങ്ങളുടെ സഹകരണം കൂടി വേണമെന്നും മന്ത്രി പറഞ്ഞു


ലോകസമാധാനം കെടുത്തുന്ന വസ്തുമായി ശുദ്ധജലം മാറരുതെന്നും അങ്ങനെ മാറിയാൽ അതിനുള്ള കാരണക്കാർ നമ്മൾ മാത്രമായിരിക്കുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ 44 നദികളുടേയും ജലം ഒരുമിച്ച് തലസ്ഥാനത്ത് സം​ഗമിച്ചത് തന്നെ മാതൃകാപരമായ നടപടിയായണ്. ശുദ്ധജലത്തിന്റെ വിനിയോ​ഗവും സംബന്ധിച്ച രൂപരേഖയും, ദൗർലഭ്യത്തെക്കുറിച്ചുള്ള പഠനവുമാണ് അനിവാര്യമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജലശുചിത്വവും അതിനെ സംബന്ധിച്ചുള്ള ചർച്ചയും ഏറെ ആവശ്യമുള്ള സമയമാണ് ഇപ്പോൾ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിൻതുണയോടെ എല്ലാവരുടേയും വീട്ടുമുറ്റത്ത് കുടിവെള്ളം എത്തുന്നുണ്ട്. എന്നാൽ ​ഗ്രൗണ്ട് വാട്ടർ ലെവലിനെ കുറിച്ച് ചിന്തിക്കേണ്ടതിന്റേയും, പഠനം നടത്തേണ്ടതിന്റേയും സമയമാണിപ്പോൾ . അത് കാര്യക്ഷമമായാൽ സംസ്ഥാനത്തെ ശുദ്ധജലദൗർലഭ്യം മറികടക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.


​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജലം ജീവനാണ് എന്ന വിഷയത്തിലുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ ലോ​ഗോ പ്രകാശനം രമേശ് ചെന്നിത്തല എംഎൽഎയും നിർവ്വഹിച്ചു.  ജലസംരക്ഷണ സന്ദേശങ്ങൾ പതിച്ച കെഎസ്ആർടിസി ബസിന്റെ ഫ്ളാ​ഗ് ഓഫ് മന്ത്രിമാരായ റോഷി അ​ഗസ്റ്റിനും , ആന്റണി രാജുവും ചേർന്ന്  നിർവ്വഹിച്ചു. ദിനാചരണത്തിന്റെ ഭാ​ഗമായി സംസ്ഥാനത്തെ 44 നദികളിൽ നിന്നും കൊണ്ട് വന്ന ജലം മന്ത്രിയും വിശിഷ്ട വ്യക്തികളും ചേർന്ന് വലിയ മൺകുടത്തിൽ പകർന്നു ഐ.ബി സതീഷ് എംഎൽഎ സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു


 ഐ.എസ്.എ പ്ലാറ്റ് ഫോം വൈസ് ചെയർമാൻ  റഷീദ് പറമ്പൻ  കേരള ജലസഭ പദ്ധതി അവതരിപ്പിച്ചു. ഐ.എസ്.എ പ്ലാറ്റ് ഫോറം ചെയർമാൻ അഡ്വ. ടി.കെ തുളസീധരൻ പിള്ള സ്വാ​ഗതം ആശംസിച്ച ചടങ്ങിൽ ,  സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സി. ഡയറക്ടർ കെഎൻ ആനന്ദകുമാർ , കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ റവ. ഫാ.ജേക്കബ് മാവുങ്കൽ , ഐഎസ്എ പ്ലാറ്റ് ഫോം ജനറൽ സെകട്ടറി ആന്റണി കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു

Facebook Comments Box

By admin

Related Post