കെ.എം മാണി സ്‌മൃതിസംഗമം ഏപ്രിൽ 9 ന്

Keralanewz.com

കോട്ടയം: അന്തരിച്ച കെഎം മാണിയുടെ മൂന്നാം ചരമവാർഷികദിനമായ ഏപ്രിൽ 9 ന് കോട്ടയം തിരുനക്കര മൈതാനത്തു ജലസേചനവകുപ്പ്മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽനടക്കുന്ന കെഎം മാണി സ്‌മൃതിസംഗമത്തിൽ കോട്ടയം ജില്ലയിലെ പാർട്ടിഭാരവാഹികളെ പങ്കെടുപ്പിക്കുന്നതിന് നിയോജകമണ്ഡലം പ്രസിഡന്റ്മാരുടെ യോഗത്തിൽ തീരുമാനിച്ചു.യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി MP ഉൽഘാടനം ചെയ്തു,ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷതവഹിച്ചു.ഇതിന്റെ ഭാഗമായി ജില്ലയിലെ നിയോജകമണ്ഡലം നേതൃയോഗങ്ങൾ 28 നുള്ളിലും മണ്ഡലം,വാർഡ്  യോഗങ്ങൾ ഏപ്രിൽ 3 തിയതിയ്ക്കുള്ളിലും പൂർത്തീകരിക്കുവാൻ തീരുമാനിച്ചു

പോഷകസംഘടന യോഗങ്ങൾ ഏപ്രിൽ 6 നുള്ളിലും പൂർത്തീകരിക്കും.ഗവ.ചീഫ് വിപ്പ് ഡോ.N ജയരാജ്,തോമസ് ചാഴികാടൻ MP,ജോബ് മൈക്കിൾ MLA,സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA,ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ് EX.MLA, മീഡിയ കോർഡിനേറ്റർ വിജി എം തോമസ്,ജോസഫ് ചാമക്കാല,നിയോജകമണ്ഡലം പ്രസിഡന്റ്മ്മാരായ ഫിലിപ് കുഴികുളം,മാത്തുക്കുട്ടിഞായർകുളം,ലാലിച്ചൻ കുന്നിപ്പറമ്പിൽ,പിഎം മാത്യു ഉഴവൂർ,A M മാത്യു ആനിത്തോട്ടം,സാജൻ കുന്നത്ത്,ജോയ് ചെറുപുഷ്പം,ജോജി കുറുത്തിയാടൻ,ജോസ് ഇടവഴിക്കൽ,സംസ്ഥാന സെക്രട്ടറിമാരായ  അഡ്വ.ജോസ് ടോം,പ്രൊഫ.ലോപ്പസ് മാത്യു,ബേബി  ഉഴത്തുവാൽ,സഖറിയാസ് കുതിരവേലി,ജോസ് പുത്തൻകാല എന്നിവർ പ്രസംഗിച്ചു

Facebook Comments Box