Sat. Apr 20th, 2024

കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗിന് 30% ഡിസ്ക്കൗണ്ട്

By admin Mar 25, 2022 #news
Keralanewz.com

തിരുവനന്തപുരം ; കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ഓൺലൈൻ ടിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന് നൽകി വന്ന  30 % ഡിസ്ക്കൗണ്ട് ഒരു മാസത്തേക്ക് കൂടെ നിലനിർത്താൻ  തീരൂമാനിച്ചു.  സ്കാനിയ, വോൾവോ ബസുകളിലെ യാത്രക്കാർക്ക്   ഏപ്രിൽ 30 വരെ ഓൺലൈൻ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുകയുടെ 70% തുക നൽകിയാൽ മതിയാകും

ഇതിന് വേണ്ടി മുൻകൂർ ടിക്കറ്റ് ബുക്കിം​ഗ് സൗകര്യം ഉൾപ്പെടെ കെഎസ്ആർടിസിയുടെ വെബ്സൈറ്റിലും, എന്റെ കെഎസ്ആർടിസി മൊബൈൽ ആപ്പിലും  ലഭ്യമാക്കി. ഫെയർ റിവിഷൻ നടപ്പിലാക്കിയാൽ ഈ ആനുകൂല്യം ലഭിക്കുകയില്ലെന്നും അതിന് മുന്നോടിയായി പരമാവധിയാത്രക്കാർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കെഎസ്ആർടിസി അറിയിച്ചു.

Facebook Comments Box

By admin

Related Post

You Missed