Kerala News

7 വര്‍ഷത്തെ അലച്ചിലും അന്വേഷണവും, ഒടുവില്‍ രോഹിത് ബാനു അച്ഛനെ കണ്ടെത്തി

Keralanewz.com

ടുക്കി: 7 വര്‍ഷം നീണ്ട അലച്ചിലിനും അന്വേഷണത്തിനും ഒടുവില്‍ ഫലം കണ്ടു. മഹാരാഷ്ട്രയില്‍നിന്നു കാണാതായ അച്ഛനെത്തേടി മകന്‍ രോഹിത് ബാനു അലഞ്ഞത് 7 വര്‍ഷമാണ്.

ഒടുവില്‍ 1500 കിലോമീറ്ററുകള്‍ക്കിപ്പുറം ഇടുക്കിയിലെ തോപ്രാംകുടിയില്‍ നിന്നും അയാള്‍ തന്‍്റെ അച്ഛനെ കണ്ടെത്തി. ഇവിടെ അസീസി സ്നേഹസദനില്‍ കഴിയുകയായിരുന്ന ചന്ദ്രബാനുവിനെ (45) തേടി മകന്‍ രോഹിത് ബാനു അലയാത്ത സ്ഥലങ്ങളില്ല. വീടുവിട്ടിറങ്ങി പല സ്ഥലങ്ങളിലും അലഞ്ഞു നടന്ന് തൊടുപുഴയിലെത്തിയ ചന്ദ്രബാനുവിനെ കാഞ്ഞാര്‍ പൊലീസാണു 3 വര്‍ഷം മുന്‍പ് ആകാശപ്പറവകള്‍ എന്ന സ്നേഹസദനില്‍ എത്തിച്ചത്.

മഹാരാഷ്ട്ര പൊലീസ് ഈയിടെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ അന്വേഷിച്ചപ്പോഴാണു കാഞ്ഞാറില്‍ നിന്നു ചന്ദ്രബാനുവിന്‍്റെ ഫോട്ടോ കിട്ടിയത്. തുടര്‍ന്നു മകനെ വിവരമറിയിച്ചു. അച്ഛനെ കാണാതാകുമ്ബോള്‍ രോഹിത് ബാനുവിന് 13 വയസ്സാണ് പ്രായം. അമ്മയും ഇളയ സഹോദരിയും വീട്ടില്‍ കാത്തിരിക്കുന്നതു കൊണ്ട് അച്ഛനുമായി എത്രയും വേഗം വീടണയാനുള്ള തിടുക്കത്തിലായിരുന്നു രോഹിത് ബാനു

Facebook Comments Box