Thu. Mar 28th, 2024

ദേശീയ പണിമുടക്ക് ദിവസം വിൽപ്പന നടത്താൻ സൂക്ഷിച്ചത് 20 കുപ്പി വിദേശ മദ്യം: പാമ്പാടിയിൽ മദ്യ വിൽപ്പനക്കാരൻ എക്സൈസിന്റെ പിടിയിലായി

By admin Mar 29, 2022 #news
Keralanewz.com

കോട്ടയം : ദേശീയ പണിമുടക്ക് ദിവസം വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന 20 കുപ്പി വിദേശ മദ്യവുമായി ആനിക്കാട് സ്വദേശിയെ എക്സൈസ് പിടികൂടി. ആനിക്കാട് ഇളംമ്പളിൽ പ്രസന്നനെയാണ് എക്സൈസ് അസി. ഇൻസ്പെക്ടർ ഫിലിപ്പ് തോമസും സംഘവും ചേർന്ന് പിടികൂടിയത്. 420 രൂപയ്ക്ക് ബിവറേജിൽ നിന്ന് വാങ്ങുന്ന മദ്യം 550 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്

ഡ്രൈ ഡേ ദിവസങ്ങളിലും മദ്യം ലഭിക്കാത്ത ദിവസവും ഇയാൾ അനധികൃതമായി മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പാമ്പാടിയിലെ എക്സൈസ് ഉദ്യോസ്ഥരുടെ നേതൃത്വത്തിൽ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. വീട്ടിൽ നിന്നും ഹണീബി , മാക് ഡോവൽസ് ഇനത്തിൽപ്പെട്ട 20 കുപ്പികളാണ് കണ്ടെത്തിയത്

ബിവറേജിൽ നിന്നും വാങ്ങുന്ന മദ്യം അവധി ദിനങ്ങളിൽ വിൽക്കുന്നതായിരുന്നു രീതി. ദേശീയ പണിമുടക്ക് ദിവസം വിൽപ്പന നടത്താൻ കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നതായും വിവരം ലഭിച്ചിരുന്നു. പരിശോധനകൾക്ക് അസി.എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് , പ്രിവന്റീവ് ഓഫിസർമാരായ പി.ബി രാജീവ് , ജെക്സി ജോസഫ് , രഞ്ജിത് കെ. നന്ത്യാട്ട് , അനിൽ വേലായുധൻ , സിവിൽ എക്സൈസ് ഓഫിസർ അഖിൽ എസ്. ശേഖർ , വനിതാ സിവിൽ എക്സൈസ് ഓഫിസർ ശ്രീജ മോൾ എന്നിവർ പങ്കെടുത്തു

Facebook Comments Box

By admin

Related Post