Kerala News

യുവതി ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു, പരാതിയുമായി ബന്ധുക്കള്‍; മരിച്ച യുവതിയുടെ ഡയറിക്കുറിപ്പുകള്‍ പൊലീസ് കസ്റ്റഡിയില്‍

Keralanewz.com

കോട്ടയം: ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മാലം ചിറയില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജിനെ (24) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്.

ഞായറാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. കിടങ്ങൂര്‍ നെടുമങ്ങാട്ട് രാജുവിന്‍്റെയും ലതയുടെയും മകളാണ്. മൂന്നു വര്‍ഷം മുമ്ബായിരുന്നു മാലം സ്വദേശി ബിനുവുമായുള്ള അര്‍ച്ചനയുടെ വിവാഹം. ബന്ധുവീട്ടിലെ ചടങ്ങിനു പോകുന്നതിനെച്ചൊല്ലി രാവിലെ വീട്ടില്‍ വഴക്കുണ്ടാക്കി. തുടര്‍ന്നു ജീവനൊടുക്കുകയായിരുന്നു എന്നു കരുതുന്നതായി പൊലീസ് അറിയിച്ചു.

മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ശാരീരിക പീഡനമേറ്റിരുന്നതായി പരാതിയില്‍ പറയുന്നു.
കോട്ടയം സബ് കളക്ടറുടെ നേതൃത്വത്തില്‍ മണകാട് പൊലീസ് പരിശോധന നടത്തി. ഇന്നും മൃതദേഹപരിശോധന നടത്തും.
മരിച്ച അര്‍ച്ചനയുടെ ഡയറിക്കുറിപ്പുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൃതികയാണ് മകള്‍.
സംസ്കാരം ഇന്ന് 4 മണിക്ക് കിടങ്ങൂരിലെ വീട്ടുവളപ്പില്‍

Facebook Comments Box