National News

ഹൈദരാബാദില്‍ വന്‍ ലഹരിവേട്ട;നടി നിഹാരിക ഉള്‍പ്പടെ 150ഓളം പേര്‍ അറസ്റ്റില്‍

Keralanewz.com

ഹൈദരാബാദ് : പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ലഹരിമരുന്ന് വേട്ടയില്‍ നടി നിഹാരികയും ഡിജിപിയുടെ മകളും ഉള്‍പ്പെടെ 150ഓളം പേര്‍ പിടിയില്‍.നടന്‍ നാഗബാബുവിന്റെ മകളും നടിയുമായ നിഹാരിക, ഗായകനും തെലുങ്ക് ബിഗ് ബോസ് താരവുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് മുന്‍ ഡി.ജി.പി ഗൗതം സവാംഗിന്റെ മകള്‍, ഗുണ്ടൂര്‍ എം.പി ഗല്ല ജയദേവിന്റെ മകന്‍ തുടങ്ങിയ ഉന്നതര്‍ അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്.

ലഹരിമരുന്ന് പാര്‍ട്ടി നടക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് ബഞ്ചറാ ഹില്‍സിലെ ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു റെയ്ഡ് നടന്നത്.കൊക്കെയ്ന്‍, ചരസ്, കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവസമയത്ത് ഹോട്ടലിലുണ്ടായിരുന്നവരെയും ജീവനക്കാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

Facebook Comments Box